Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 1 April 2025
webdunia

യാത്രക്കിടെ കോച്ചുകൾ വേർപ്പെട്ടു, ഇതറിയാതെ ട്രെയിൻ ഓടിയത് 10 കിലോമീറ്റർ

വാർത്ത
, ചൊവ്വ, 20 ഓഗസ്റ്റ് 2019 (19:18 IST)
വിശാഖപട്ടണം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നും കോച്ചുകാൾ വേർപ്പെട്ടു, ഭുവനേശ്വറിൽനിന്നും സെക്കന്ദരാബാദിലേക്ക് വരികയായിരുന്ന വിശാഖ എക്‌സ്‌പ്രെസിന്റെ ബോഗികളാണ് എഞ്ചിനിൽനിന്നും വേർപ്പെട്ടത്. ഇതറിയാതെ എഞ്ചിൻ 10 കിലോമീറ്ററോളം ദൂരം മുന്നോട്ട് സഞ്ചരിച്ചിരുന്നു.
 
ആപകടത്തിൽ ആർക്കും പരിക്കേറ്റില്ല. നർസി പട്ടണത്തിനും തുനി റെയിൽവേ സ്റ്റേഷനും ഇടയിൽവച്ചായിരുന്നു സംഭവം. എഞ്ചിനിൽനിന്നും വേർപ്പെട്ടതോടെ ബോഗികൾ ട്രാക്കിൽ തന്നെ നിന്നതാണ് അപകടം ഒഴിവാക്കിയത്. ഇതോടെ ബോഗികളിൽ ഉണ്ടയിരുന്ന യാത്രക്കാർ റെയിൽവേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ടെക്‌നീഷ്യൻമാർ എത്തി കോച്ചുകളും എഞ്ചിനുമായി ബന്ധിപ്പിച്ച ശേഷമാണ് യാത്ര തുടർന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപൂർവയിനം പറക്കും പാമ്പിനെ പ്രദർശിപ്പിച്ചു; യുവവിന് കിട്ടിയത് എട്ടിന്റെ പണി, വീഡിയോ !