Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശാലിന്‍റെ നാമനിര്‍ദ്ദേശ പത്രിക തള്ളി, ആര്‍കെ നഗറില്‍ നാടകീയ രംഗങ്ങള്‍

വിശാലിന്‍റെ നാമനിര്‍ദ്ദേശ പത്രിക തള്ളി, ആര്‍കെ നഗറില്‍ നാടകീയ രംഗങ്ങള്‍
ചെന്നൈ , ചൊവ്വ, 5 ഡിസം‌ബര്‍ 2017 (17:41 IST)
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍കെ നഗറില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കായി നടന്‍ വിശാല്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളി. ജയലളിതയുടെ ബന്ധുവായ ദീപ ജയകുമാറിന്‍റെ പത്രികയും തള്ളിയിട്ടുണ്ട്.
 
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വിശാല്‍ ഇവിടെ മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. നാമനിര്‍ദ്ദേശപത്രിക തള്ളാനുള്ള യഥാര്‍ത്ഥ കാരണത്തില്‍ അവ്യക്തതയുണ്ട്. എന്നാല്‍, വിശാലിനെതിരായ ഈ നടപടി രാഷ്ട്രീയ നീക്കമാണെന്നാണ് വിശാല്‍ അനുകൂലികള്‍ ആരോപിക്കുന്നത്. 
 
വിശാല്‍ മത്സരിച്ചാല്‍ എഐഡിഎംകെ, ഡിഎംകെ കക്ഷികളുടെ വോട്ടില്‍ ഭിന്നിപ്പുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇത് മനസിലാക്കിയ മുന്നണികളാണ് ഈ നടപടിക്ക് പിന്നിലെന്നാണ് വിശാല്‍ അനുകൂലികള്‍ ആരോപിക്കുന്നത്. നിലവില്‍ സിനിമാ പ്രൊഡ്യൂസേഴ്സ് കൌണ്‍സില്‍ പ്രസിഡന്‍റും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമാണ് വിശാല്‍.
 
ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ ഡിസംബര്‍ പതിനേഴിനാണ് ഉപതെരഞ്ഞെടുപ്പ്. ഇ മധുസൂദനനാണ് എഐഎഡിഎംകെയുടെ സ്ഥാനാര്‍ത്ഥി. മുരുഡു ഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ഥി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോളൂ, കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുകയും ചെയ്തോളൂ; പക്ഷേ...