രാജ്യത്തെ ഈ മണ്ഡലത്തിൽ വോട്ടിംഗ് മെഷീൻ ഉപയോഗിക്കില്ല, ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള വോട്ടിംഗിന് പിന്നിലെ കാരണം ഇങ്ങനെ !

Webdunia
വെള്ളി, 29 മാര്‍ച്ച് 2019 (17:30 IST)
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിൽ മാത്രം ബാലറ്റ്  പേപ്പറുകൾ ഉപയോഗിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കു. തെലങ്കാനയിലെ നിസമാബാദ് മണ്ഡലത്തിൽ വോട്ടിംഗ് മെഷീൻ ഉപയോഗിക്കൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെയാണ് നടപടി. മണ്ഡലത്തിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളെയും വോട്ടിംഗ് മെഷീനിൽ ഉൾപ്പെടുത്താൻ സാധിക്കില്ല എന്നതിനാലാണ് ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തീരുമനിച്ചത്. 
 
185 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപടിയിൽ പ്രതിഷേധിച്ച് 174 കർഷകർ മത്സര രംഗത്തെത്തിയതാണ് മണ്ഡലത്തിലെ സ്ഥിതി മാറ്റി മറിച്ചത്. 63 സ്ഥാനാർത്ഥികളെയും ഒരു നോട്ടയും ഉൾകൊള്ളാനുള്ള ശേഷി മാത്രമേ നിലവിൽ രാജ്യത്തുള്ള വോട്ടിംഗ് മെഷീനുകൾക്കുള്ളു. 
 
ഇതോടെ ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. ഇതിനായുള്ള നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു ഏപ്രിൽ 11നാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കുക. തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയാണ് നിസാമാബാദില്‍ ടി ആര്‍ എസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം

രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രിമിനല്‍; രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് വനിത നേതാവ്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments