റോഡുകൾക്കുള്ള ഇടം കുറഞ്ഞതോടെ ഇനിയുള്ള കാലത്തെ യാത്രകൾ ആകാശത്തുകൂടിയുള്ളതാകും. ഈ സാധ്യത മുന്നിൽ കണ്ട് പറക്കും ബൈക്കുകളെ വ്യാവസായിക അടിസ്ഥാനത്തിൽ വിപണിയിൽ എത്തിക്കാൻ തയ്യാറെടുക്കുകയാണ് എ എല്‍ ഐ ടെക്നോളജീസ് ഇന്‍കോര്‍പറേറ്റഡ് എന്ന ജാമ്പനീസ് കമ്പനി.
ചെറു ഡ്രോണുകൾ നിർമ്മിക്കുന്ന കമ്പനിയാണ് എ എല്‍ ഐ ടെക്നോളജീസ്. 2022ഓടുകൂടി പറക്കും ബൈക്കുകളെ വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുമയി ബന്ധപ്പെട്ട നടപടികൾക്ക് കമ്പനി തുടക്കം കുറിച്ചുകഴിഞ്ഞു. റോഡ് ഗതാഗതത്തിന് സാധ്യത കുറവുള്ള ഇടങ്ങളിൽ പറക്കും ബൈക്കുകൾ വലിയ വിപണി കണ്ടെത്താൻ സാധിക്കും എന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
നേരത്തെ ദുബായ് പൊലീസ് പറക്കും ബൈകുകൾ സേനയുടെ ഭാഗമാക്കിയത് വലിയ വാർത്തയായിരുന്നു. റഷ്യന്‍ കമ്പനിയായ ഹോവര്‍സര്‍ഫാണ് ദുബായ് പൊലീസിനായി ഹോവർ ബൈക്ക്സ് എന്ന് പേരിട്ടിരിക്കുന്ന പറക്കും ബൈക്കുകൾ നിർമ്മിച്ചുനൽകിയത്. 6000 മിറ്റർ വരെ ഉയരത്തിൽ പറക്കാൻ ശേഷിയുള്ള പറക്കും ബൈക്കുകളാണ് ദുബായ് സേനക്കുള്ളത്.