Select Your Language

Notifications

webdunia
webdunia
webdunia
webdunia

വഖഫ് ബോർഡ് നിയമന വിവാദം:പിന്നോട്ട് നടന്ന് സർക്കാർ, തിടുക്കപ്പെട്ട് നടപ്പാക്കി‌‌ല്ലെന്ന് സമസ്‌തയ്ക്ക് മുഖ്യമന്ത്രിയു‌ടെ ഉറപ്പ്

വഖഫ് ബോർഡ് നിയമന വിവാദം:പിന്നോട്ട് നടന്ന് സർക്കാർ, തിടുക്കപ്പെട്ട് നടപ്പാക്കി‌‌ല്ലെന്ന് സമസ്‌തയ്ക്ക് മുഖ്യമന്ത്രിയു‌ടെ ഉറപ്പ്
, ചൊവ്വ, 7 ഡിസം‌ബര്‍ 2021 (13:22 IST)
വ‌ഖഫ് ബോർഡ് നിയമന വിവാദത്തിൽ സംസ്ഥാന സർക്കാർ പിന്നോട്ട്. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കൾക്ക് ഉറപ്പ് നൽകി. വിഷയത്തിൽ വിശദമായ ചർച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറൽ സെക്രെട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
 
വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ല കൂടിക്കാഴ്‌ച്ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചു. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആശങ്കകൾക്ക് യാതൊരു അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മധ്യപ്രദേശിൽ ബജ്‌റംഗ്‌‌ദൾ പ്രവർത്തകർ സ്കൂൾ അക്രമിച്ചു, സംഭവം പരീക്ഷ നടക്കുന്നതിനിടെ