Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബീച്ചിൽ ചവറുപെറുക്കുമ്പോൾ മോദിയുടെ കയ്യിലുണ്ടായിരുന്നതെന്ത്? ഉത്തരം പറഞ്ഞ് പ്രധാനമന്ത്രി

മാലിന്യം നീക്കുന്ന മോദിയുടെ കയ്യിലിരുന്ന വടി പോലെയുള്ള വസ്തു എന്താണെന്നത് മോദി ആരാധകരെയും വിമർശകരെയും ഒരുപോലെ കുഴക്കിയിരുന്നു.

ബീച്ചിൽ ചവറുപെറുക്കുമ്പോൾ മോദിയുടെ കയ്യിലുണ്ടായിരുന്നതെന്ത്? ഉത്തരം പറഞ്ഞ് പ്രധാനമന്ത്രി

തുമ്പി എബ്രഹാം

, ഞായര്‍, 13 ഒക്‌ടോബര്‍ 2019 (17:49 IST)
മഹാബലിപുരത്ത് പ്രഭാത സവാരിക്കിടെ കടല്‍ത്തീരത്തുണ്ടായിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതീവ സുരക്ഷാ മേഖലായി സൂക്ഷിച്ചിരുന്ന ടാജ് ഹോട്ടലിന്റെ സ്വകാര്യ ബീച്ചിൽ മോദിയ്ക്ക് ഫോട്ടോ ഷൂട്ടിനായി ചവർ കൊണ്ടിട്ടതാണെന്ന് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനവും ഉയർന്നിരുന്നു.
 
എന്നാൽ മാലിന്യം നീക്കുന്ന മോദിയുടെ കയ്യിലിരുന്ന വടി പോലെയുള്ള വസ്തു എന്താണെന്നത് മോദി ആരാധകരെയും വിമർശകരെയും ഒരുപോലെ കുഴക്കിയിരുന്നു. ആ സമസ്യയ്ക്ക് ഇപ്പോൾ മോദി തന്നെ ഉത്തരം നൽകിയിരിക്കുകയാണ്. അക്യു പ്രഷർ റോളർ എന്ന വ്യായാമ ഉപകരണമാണ് തന്റെ കയ്യിലുണ്ടായിരുന്നതെന്നാണ് മോദി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
 
“ഇന്നലെ മുതൽ നിങ്ങളിൽ നിരവധിപേർ ചോദിക്കുന്നുണ്ട്- ഞാൻ മാമല്ലപുരം ബീച്ചിൽ പ്ലോഗിംഗ്  ചെയ്യുമ്പോൾ എന്റെ കയ്യിലുണ്ടായിരുന്നത് എന്തായിരുന്നു എന്ന്. അത് അക്യു പ്രെഷർ റോളർ ആണ്. ഞാൻ അത് വല്ലപ്പോഴുമൊക്കെ ഉപയോഗിക്കാറുണ്ട്. അത് വളരെ സഹായകരമാണ്.”
 
മോദി ട്വീറ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മരണം കാണുന്നത് ലഹരി, ചെറുപ്പം മുതല്‍ മരണവാര്‍ത്തകള്‍ ആസ്വദിച്ച് വായിച്ചിരുന്നു'; ജോളിയുടെ മൊഴി പുറത്ത്