Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലാപത്തില്‍ ‘കൊല്ലപ്പെട്ടയാള്‍’ ജീവനോടെ മടങ്ങിയെത്തി; നാടകീയമായ സംഭവം അരങ്ങേറിയത് ഉത്തർപ്രദേശില്‍

കലാപത്തില്‍ ‘കൊല്ലപ്പെട്ടയാള്‍’ ജീവനോടെ മടങ്ങിയെത്തി; നാടകീയമായ സംഭവം അരങ്ങേറിയത് ഉത്തർപ്രദേശില്‍

Rahul Upadhyay
ലഖ്നൗ , ചൊവ്വ, 30 ജനുവരി 2018 (19:50 IST)
കലാപത്തിൽ കൊല്ലപ്പെട്ടെന്ന് കരുതിയ യുവാവ് തിരിച്ചെത്തി. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടുവെന്നു കരുതിയ രാഹുൽ ഉപാദ്ധ്യായ എന്നയാളാണ് പൊലീസ് സ്‌റ്റേഷനിലെത്തി താന്‍ ജീവനോടെയുണ്ടെന്ന് വ്യക്തമാക്കിയത്.

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചാണ് കാസ്ഗഞ്ചിൽ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. എ.ബി.വി.പി നടത്തിയ ബൈക്ക് റാലിക്കു നേരെ കല്ലേറ് ഉണ്ടാവുകയും തുടര്‍ന്നുണ്ടായ കലാപത്തില്‍ ചന്ദൻ ഗുപ്ത എന്നയാള്‍ മരിച്ചു. ഇതോടെ സംഘര്‍ഷം പ്രദേശമാകെ പടരുകയും ഏറ്റുമുട്ടലില്‍ രാഹുലും മരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നു.

സംഘര്‍ഷത്തില്‍ രാഹുല്‍ മരിച്ചുവെന്ന വാര്‍ത്ത പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്‌തു. ഇതോടെ ഇയാള്‍ മരിച്ചുവെന്ന നിഗമനത്തില്‍ പൊലീസും എത്തിച്ചേര്‍ന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാഹുല്‍ പൊലീസ് സ്‌റ്റേഷനിലെത്തി താൻ മരിച്ചിട്ടില്ലെന്നും പുറത്തുവന്ന വാര്‍ത്ത വ്യാജമാണെന്നും അറിയിച്ചത്.

കാസ്ഗഞ്ചിൽ ഏറ്റുമുട്ടലുണ്ടായപ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നു. ഒരു സുഹൃത്താണ് ഞാന്‍ മരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്ത അറിയിച്ചത്. വിവരം പൊലീസിനെ അറിയിച്ചെങ്കിലും അവര്‍ വിശ്വസിക്കാന്‍ തയ്യാറായില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കാ​നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം മാ​റ്റി