രാഹുല്‍ ഗാന്ധിയുടെ അയോഗ്യത; വയനാട് മണ്ഡലത്തില്‍ ഇനി എന്ത് സംഭവിക്കും?

രാഹുല്‍ അയോഗ്യനായ സാഹചര്യത്തില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും

Webdunia
ശനി, 25 മാര്‍ച്ച് 2023 (09:25 IST)
രാഹുല്‍ ഗാന്ധി എംപി സ്ഥാനത്തു നിന്ന് അയോഗ്യനായതോടെ വയനാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചതോടെയാണ് എംപി സ്ഥാനത്തുനിന്ന് പാര്‍ലമെന്റ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധിക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. ഈ വിഷയത്തില്‍ അപ്പീല്‍ നല്‍കാനുള്ള സമയം സൂറത്ത് കോടതി രാഹുലിന് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മേല്‍ക്കോടതിയെ സമീപിക്കും മുന്‍പ് രാഹുലിനെതിരെ ലോക്സഭ സെക്രട്ടറിയറ്റ് നടപടി സ്വീകരിക്കുകയായിരുന്നു. 
 
രാഹുല്‍ അയോഗ്യനായ സാഹചര്യത്തില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. സുപ്രീം കോടതിയാണ് രാഹുലിന് ഇനി ശരണം. സൂറത്ത് കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങാന്‍ സാധിച്ചാല്‍ രാഹുലിന്റെ അയോഗ്യത ലോക്സഭാ സെക്രട്ടറിയറ്റ് തന്നെ നീക്കും. മുപ്പത് ദിവസത്തിനുള്ളില്‍ തനിക്കെതിരെയുള്ള സൂറത്ത് കോടതിയുടെ വിധി അന്യായമാണെന്ന് തെളിയിക്കാന്‍ രാഹുലിന് സാധിക്കണം. 
 
സുപ്രീം കോടതിയില്‍ നിന്നും രാഹുലിന് തിരിച്ചടി ലഭിച്ചാല്‍ വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കും. മറ്റൊരു നേതാവിനെ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസിന് മത്സരിക്കേണ്ടിവരും. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

Montha Cyclone: 'മോന്ത' ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

അടുത്ത ലേഖനം
Show comments