ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

നേരത്തെ കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നാലെ തൃശൂര്‍ ബിജെപി എം പി സുരേഷ് ഗോപിയെ കാണാനില്ലെന്ന് കാണിച്ച് കെഎസ്യു തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

അഭിറാം മനോഹർ
തിങ്കള്‍, 11 ഓഗസ്റ്റ് 2025 (17:17 IST)
Priyanka gandhi
ചത്തിസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ തൃശൂര്‍ എം പി സുരേഷ് ഗോപിയെ കാണാനില്ലെന്ന് കാണിച്ച് കെഎസ്യു നല്‍കിയ പരാതിക്ക് മറുപണിയുമായി ബിജെപി. വയനാട് എം പിയായ പ്രിയങ്കാ ഗാന്ധിയെ കാണാനില്ലെന്ന് കാണിച്ചാണ് ബിജെപി വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. ബിജെപി പട്ടികവര്‍ഗമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറയാണ് പരാതി നല്‍കിയത്. ജില്ലയില്‍ നിര്‍വധി ആളുകള്‍ കൊല്ലപ്പെട്ട ഉരുള്‍പൊട്ടല്‍ ദുരന്തസമയത്തും ആദിവാസി വിഷയങ്ങളിലുമൊന്നും പ്രിയങ്ക ഗാന്ധിയെ കണ്ടില്ലെന്നും പരാതി സ്വീകരിച്ച് പ്രിയങ്കയെ കണ്ടെത്തി തരണമെന്നുമാണ് മുകുന്ദന്‍ പള്ളിയറയുടെ പരാതിയിലുള്ളത്.
 
നേരത്തെ കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നാലെ തൃശൂര്‍ ബിജെപി എം പി സുരേഷ് ഗോപിയെ കാണാനില്ലെന്ന് കാണിച്ച് കെഎസ്യു തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സുരേഷ് ഗോപിയുടെ തിരോധാനത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിലുണ്ടായിരുന്നു. അതേസമയം ഈ സംഭവത്തിന് പിനാലെ തന്റെ ഫെയ്‌സ്ബുക്കില്‍ ദില്ലിയിലെ ഓഫീസ് ചര്‍ച്ചകളുടെ ഫോട്ടോകള്‍ പങ്കുവെച്ച് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments