'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു
എമ്പുരാന്‍ സിനിമ ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ബിജെപി രാജ്യസഭാ എംപി ജോര്‍ജ് കുര്യന്‍. രാജ്യത്തെ എല്ലാ ക്രിസ്ത്യാനികളും എമ്പുരാന്‍ സിനിമയെ എതിര്‍ക്കുകയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. രാജ്യസഭയില്‍ എമ്പുരാന്‍ വിവാദം ചര്‍ച്ച ചെയ്യുമ്പോഴാണ് ബിജെപി എംപിയുടെ പരാമര്‍ശം.
' ക്രൈസ്തവ വിശ്വാസത്തിനെതിരെയാണ് സിനിമ. ഇത് ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ക്കും ക്രൂശിതരൂപത്തിനും എതിരാണ്. ഇന്ത്യയിലെ എല്ലാ ക്രിസ്ത്യാനികളും ഈ സിനിമയ്ക്ക് എതിരാണ്. കെസിബിസിയും സിബിസിഐയും ഈ സിനിമയെ എതിര്‍ത്തിരിക്കുന്നു,' ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. സിനിമയില്‍ കാണിച്ചിരിക്കുന്ന കുരിശ്, തകര്‍ക്കപ്പെട്ട പള്ളി, പിശാചുമായി ബന്ധപ്പെട്ട വാക്കുകള്‍ എന്നിവയാണ് ക്രൈസ്തവ വിശ്വാസത്തിനെതിരായി ചൂണ്ടിക്കാട്ടുന്നത്.