Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി‌ജെ‌പിക്ക് വോട്ടുചെയ്യും: യെദ്യൂരപ്പ

വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി‌ജെ‌പിക്ക് വോട്ടുചെയ്യും: യെദ്യൂരപ്പ
ബംഗളൂരു , വ്യാഴം, 17 മെയ് 2018 (21:29 IST)
നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിക്ക് വോട്ട് ചെയ്യുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ഭൂരിപക്ഷം തെളിയിക്കാന്‍ തന്‍റെ സര്‍ക്കാരിന് 15 ദിവസത്തിന്‍റെ ആവശ്യമില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
 
ബി ജെ പി സര്‍ക്കാര്‍ കര്‍ണാടകയുടെ അധികാരം ഏറ്റെടുത്തുകഴിഞ്ഞു, ഇനി ഭൂരിപക്ഷം തെളിയിക്കാനും കഴിയും - യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോണ്‍ഗ്രസിന്‍റെ എം എല്‍ എമാര്‍ റിസോര്‍ട്ടുകളില്‍ പീഡനവും അപമാനവും സഹിച്ചാണ് കഴിയുന്നത്. അവര്‍ ബി ജെ പിക്ക് അനുകൂലമായി വോട്ടുചെയ്യും - യെദ്യൂരപ്പ വ്യക്തമാക്കി.
 
സ്വന്തം ജീവിതപങ്കാളിയെ വിളിക്കാന്‍ ഫോണ്‍ പോലും നല്‍കാതെ സ്വകാര്യ റിസോര്‍ട്ടുകളില്‍ എം എല്‍ എമാരെ മനുഷ്യത്വരഹിതമായി പാര്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസും ജെ ഡി എസും. ഇത്തവണ കര്‍ണാടകയുടെ ജനവിധി ബി ജെ പിക്ക് അനുകൂലമായിരുന്നു. സിദ്ധരാമയ്യ കഷ്ടിച്ച് ജയിച്ച ബാദാമിയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ശ്രീരാമുലു രണ്ടുദിവസം കൂടി പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ അവിടെയും സിദ്ധരാമയ്യ ജയിക്കില്ലായിരുന്നു എന്നും യെദ്യൂരപ്പ അഭിപ്രായപ്പെട്ടു.
 
മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതിനെ തുടര്‍ന്ന് ബി ജെ പി സംഘടിപ്പിച്ച ഒരു യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയും ഉത്തരകൊറിയയും വീണ്ടും വാക്‌പോര്; ആണവായുധം ഉപേക്ഷിക്കാൻ അമേരിക്ക; ഉച്ചകോടിയുമായി സഹകരിക്കില്ലെന്ന് ഉത്തരകൊറിയ