Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹം കഴിഞ്ഞതിന് പിന്നാലെ വരനെ തേടി ഭാര്യയും കുഞ്ഞുമെത്തി; ഒരുമണിക്കൂറില്‍ വിവാഹമോചനം, വധുവിന് പുനര്‍വിവാഹം

Wedding Froud Lecknow

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 6 ജനുവരി 2023 (14:06 IST)
വിവാഹം കഴിഞ്ഞതിന് പിന്നാലെ വരനെ തേടി രഹസ്യഭാര്യയും കുഞ്ഞുമെത്തി. സംഭാലിലാണ് സംഭവം. അഞ്ചുവര്‍ഷം മുമ്പ് യുവാവിന്റെ വിവാഹം കഴിഞ്ഞെങ്കിലും ഭാര്യയുമായി തര്‍ക്കത്തെ തുടര്‍ന്ന് അകന്നു കഴിയുകയായിരുന്നു. പിന്നാലെയാണ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. വിവാഹ ചടങ്ങുകള്‍ എല്ലാം നടത്തിയതിനുശേഷം ആണ് യുവാവിനെ തേടി ഭാര്യയും കുഞ്ഞുമെത്തിയത്. 
 
പിന്നീട് വിവാഹ വേദി കയ്യാങ്കളിയുടെ വേദിയായി മാറി. സ്ഥലത്ത് പോലീസും എത്തി. വധുവിനെ വരന്റെ സഹോദരനെ കൊണ്ട് വിവാഹം കഴിപ്പിച്ചു നല്‍കാനും തീരുമാനമായി. ഇളയ സഹോദരന് മറ്റൊരു വിവാഹം ഉറപ്പിച്ചു വച്ചിരുന്നതാണെങ്കിലും അത് ഒഴിവാക്കിയാണ് പുതിയ വിവാഹം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈക്കിടിച്ച് തെരുവുനായ ചത്തു; ബൈക്ക് യാത്രികനെതിരെ മൃഗസ്‌നേഹി നല്‍കിയ പരാതി കോടതി തള്ളി