സോനൂ... നിനക്ക് സ്വാഗതം; ആറു വർഷങ്ങൾക്ക് ശേഷം അവൻ ഇന്ത്യയിൽ മടങ്ങിയെത്തി, സുഷമയ്ക്ക് അഭിനന്ദന പ്രവാഹം
ഇന്ത്യയിൽ നിന്നും ആറ് വർഷങ്ങൾക്ക് മുൻപ് തട്ടിക്കൊണ്ട് പോകപ്പെട്ട കുട്ടിയെ ബംഗ്ലാദേശിൽ നിന്നും കണ്ടെത്തി.
ഇന്ത്യയിൽ നിന്നും ആറ് വർഷങ്ങൾക്ക് മുൻപ് തട്ടിക്കൊണ്ട് പോകപ്പെട്ട കുട്ടിയെ ബംഗ്ലാദേശിൽ നിന്നും കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ സ്വന്തം വീട്ടിൽ നിന്നും ആറുവർഷങ്ങൾക്ക് മുൻപ് കാണാതായ സോനു എന്ന കുട്ടിയെയാണ് ബംഗ്ലാദേശിൽ നിന്നും കണ്ടെത്തിയത്.
ബംഗ്ലാദേശിലെ ബർഗുണ ജില്ലയിലെ പ്രാദേശിക കോടതിയുടെ അനുമതിയോടെ സോനുവിനെ ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് കൈമാറി. സുരക്ഷ ബോണ്ടുകൾ കൂടാതെയാണ് കുട്ടിയെ കൈമാറിയത്. ഡൽഹിയിൽ നിന്നും രണ്ടു സ്ത്രീകൾ തന്നെ തട്ടികൊണ്ടുപോവുകയായിരുന്നുവെന്ന് സോനു തന്നെയാണ് വെളിപ്പെടുത്തിയത്.
ബംഗ്ലാദേശിലെ ജസ്സോറിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. പയ്യനെ രക്ഷിച്ചത് ബംഗ്ലാദേശിലെ ജമാൽ ഇബിൻ മൂസയാണ്. കുട്ടിയെ വീട്ടുകാർക്ക് തിരിച്ചേൽപ്പിക്കാൻ മുൻകൈ എടുത്തതും ഇയാൾ തന്നെയായിരുന്നു. സംഭവത്തിന് പിന്നാലെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ട്വിറ്ററിൽ അഭിനന്ദന പ്രഹാമായിരുന്നു.