Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ഡിജിറ്റൽ റേപ്പ്? കുറ്റം തെളിഞ്ഞാൽ പരമാവധി ശിക്ഷയെന്ത്?

എന്താണ് ഡിജിറ്റൽ റേപ്പ്? കുറ്റം തെളിഞ്ഞാൽ പരമാവധി ശിക്ഷയെന്ത്?
, തിങ്കള്‍, 16 മെയ് 2022 (22:08 IST)
ഉത്തർപ്രദേശിൽ 81 കാരനെതിരെ ഡിജിറ്റൽ റേപ്പ് കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌ത വിധി വന്നത് അടുത്തിടെയാണ്. ബലാത്സംഗം, ‌ലൈംഗിക അതിക്രമം, ലൈംഗിക ചൂഷണം എന്നീ വാക്കുകൾ പരിചിതമാണെങ്കിലും പൊ‌തുവെ അത്ര ഉപയോഗത്തിലുള്ള പദമല്ല ഡിജിറ്റൽ റേപ്പ് എന്നുള്ളത്.
 
2013 വരെ പീഡനം എന്നതിന്റെ പരിധിയിലുണ്ടായിരുന്ന ഡീജിറ്റൽ റേപ്പ് നിർഭയ കേസ് വന്നതോടെയാണ് ഡിജിറ്റൽ റേപ്പ് എന്ന വ്യത്യസ്‌ത തരം കുറ്റകൃത്യമായി കണക്കാക്കാൻ തുടങ്ങിയത്. ഇന്റർനെറ്റിന്റെ ആവിർഭാവത്തോട് കൂടി ഓൺലൈനിൽ നടക്കുന്ന കുറ്റകൃത്യമാണ് ഡിജിറ്റൽ റേപ്പ് എന്നതാണ് നിങ്ങൾ കരുതിയതെങ്കിൽ അതല്ല ഡിജിറ്റൽ റേപ്പ് എന്ന പദം മൂലം അർത്ഥമാക്കുന്നത്.
 
ഒരു വ്യക്തിയുടെ സ്വകാര്യഭാഗ‌ങ്ങളിൽ അയാളുടെ സമ്മതമില്ലാതെ കൈവിരലുകളോ,കാൽ വിരലുകളോ കടത്തുന്നതിനെയാണ് ഡിജിറ്റൽ റേപ്പ് എന്ന് വിളിക്കുന്നത്. ഇംഗ്ലീഷ് ഡിഷ്‌നറി പ്രകാരം വിരലുകൾ,കാൽവിരൽ എന്നിവ ഡിജിറ്റൽ എന്ന രീതിയിലാണ് വിശേഷിപ്പിക്കുന്നത് എന്നതാണ് ഇത്തരമൊരു പേര് കുറ്റകൃത്യത്തിന് വരുവാൻ കാരണം.
 
ഇത്തരം കുറ്റം ചെയ്‌ത വ്യക്തിക്ക് 5 വർഷം വരെ തടവാണ് നിയമം അനുസരിക്കുന്നത്. കുറ്റകൃ‌ത്യത്തിന്റെ തീവ്രതയനുസരിച്ച് 10 അല്ലെങ്കിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഡിജിറ്റൽ റേപ്പ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിപണി വിഴുങ്ങാൻ റിലയൻസ്, 30 ഓളം പ്രാദേശിക ബ്രാൻഡുകളെ ഏറ്റെടുക്കും