Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യക്തികളുടെ സ്വകാര്യ സംഭാഷണങ്ങള്‍ സുരക്ഷിതമാക്കും: വാട്‌സാപ്പ്

വ്യക്തികളുടെ സ്വകാര്യ സംഭാഷണങ്ങള്‍ സുരക്ഷിതമാക്കും: വാട്‌സാപ്പ്

ശ്രീനു എസ്

, ശനി, 20 ഫെബ്രുവരി 2021 (16:53 IST)
വ്യക്തികളുടെ സ്വകാര്യ സംഭാഷണങ്ങള്‍ സുരക്ഷിതമാക്കുമെന്ന് വാട്‌സാപ്പ് ഇന്ത്യന്‍ സര്‍ക്കാരിനോട് പറഞ്ഞു. വാട്‌സാപ്പിന്റെ പുതിയ നയത്തില്‍ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. നിങ്ങളുടെ പണത്തേക്കാള്‍ വലുതാണ് ആളുകളുടെ സ്വകാര്യതയെന്ന് കോടതിയും വാട്‌സാപ്പിനെ വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ ഉപഭോക്താക്കള്‍ മറ്റു മെസേജിങ് ആപ്പുകളായ ടെലഗ്രാമിലേക്കും സിഗ്നലിലേക്കും മാറുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ അവസരത്തിലാണ് വാട്‌സാപ്പ് നയം വ്യക്തമാക്കിയത്. നിലവില്‍ വാട്‌സാപ്പ് സ്വകാര്യതാ നയം മെയ് 15മുതലാണ് നടപ്പാക്കുന്നത്.
 
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് വാട്‌സാപ്പ്. ബിസിനസ് അക്കൗണ്ടുകളുമായുള്ള വിവരങ്ങളാണ് ഫേസ്ബുക്കുമായി പങ്കുവയ്ക്കുന്നതെന്നാണ് വാട്‌സാപ്പ് പറയുന്നത്. വ്യക്തികളുടെ ചാറ്റുകള്‍ വാട്‌സാപ്പ് ശേഖരിക്കുന്നില്ലെന്നും കമ്പനി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉപയോക്താക്കൾക്കായി വാട്ടസ് ആപ്പിൽ പുതിയ ഫീച്ചർ, അറിയു !