Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാ എംപിമാരും ഇന്ന് മുഴുവൻ സമയവും പാർലമെന്റിൽ വേണം, വിപ്പുമായി ബിജെപി: ആകാംക്ഷ

എല്ലാ എംപിമാരും ഇന്ന് മുഴുവൻ സമയവും പാർലമെന്റിൽ വേണം, വിപ്പുമായി ബിജെപി: ആകാംക്ഷ
, ബുധന്‍, 10 ഫെബ്രുവരി 2021 (12:21 IST)
ബിജെപിയുടെ എല്ലാ എംപിമാരും ഇന്ന് പാർലമെന്റിൽ എത്തിയിരിക്കണമെന്ന് നിർദേശം. ഇതിനായി ബിജെപി വിപ്പ് പുറപ്പെടുവിച്ചു. മൂന്ന് വരിയുള്ള വിപ്പിൽ സർക്കാരിനെ പിന്തുണയ്‌ക്കാൻ എല്ലാ എംപിമാരും ബുധനാഴ്‌ച്ച പാർലമെന്റിൽ എത്തണമെന്നാണ് നിർദേശം.
 
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ പ്രസ്‌താവന നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളൂണ്ട്. എന്നാൽ സർക്കാരോ,ബിജെപിയോ ഇതുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും നൽകിയിട്ടില്ല. പ്രധാനപ്പെട്ട ചില നിയമ്നിർമാണ നടപടികൾക്ക് സാധ്യത ഉള്ളതിനാലാണ് എംപിമാർക്ക് ബിജെപി വിപ്പ് നൽകിയിരിക്കുന്നത് എന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിന് എയിംസ് പരിഗണനയിൽ: പഴയ പല്ലവി വീണ്ടും ആവർത്തിച്ച് കേന്ദ്രം