Who is Pinaki Misra: ആരാണ് മഹുവ മോയ്ത്രയുടെ 65കാരനായ വരൻ പിനാകി മിശ്ര, വിവാഹത്തിന് പിന്നാലെ തിരച്ചിലുമായി സൈബർ ലോകം

2010ല്‍ തൃണമൂലില്‍ എത്തിയ മഹുവ 2019ല്‍ ബംഗാളിലെ കരിമ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി തിരെഞ്ഞെടുക്കപ്പെട്ടത്.

അഭിറാം മനോഹർ
വ്യാഴം, 5 ജൂണ്‍ 2025 (17:42 IST)
തൃണമൂല്‍ കോണ്‍ഗ്രസ് എം പിയായ മഹുവ മോയ്ത്ര വിവാഹിതയായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ മഹുവയുടെ ജീവിതപങ്കാളിയാരെന്ന് തിരെഞ്ഞ് സൈബര്‍ ലോകം. ബിജു ജനതാദള്‍ മുന്‍ എം പിയും 65കാരനുമായ പിനാകി മിശ്രയെയാണ് 50കാരിയായ മഹുവ മോയ്ത്ര ജീവിതപങ്കാളിയായി തിരെഞ്ഞെടുത്തത്. മെയ് 30ന് ജര്‍മനിയില്‍ നടന്ന സ്വകാര്യചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം.
 
 ഒരു മുതിര്‍ന്ന ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും അഭിഭാഷകനുമാണ് പിനാകി മിശ്ര. അദ്ദേഹം ഒഡീഷയിലെ പുരി മണ്ഡലത്തില്‍ നിന്നുള്ള മുന്‍ ലോക്‌സഭാ എംപിയാണ്. 1996-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായാണ് പിനാകി മിശ്ര  തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് അദ്ദേഹം ബിജു ജനതാദളില്‍ ചേര്‍ന്നു. 2009 മുതല്‍ 2024 വരെ തുടര്‍ച്ചയായി 3 തവണ എം പിയായി സേവനം അനുഷ്ടിച്ചു. ഫിനാന്‍സ് കമ്മിറ്റി, ബിസിനസ് ഉപദേഷക സമിതി, പ്രതിരോധ നിര്‍ദേശക സമിതി എന്നിങ്ങനെ പാര്‍ലമെന്റിലെ പല സമിതികളിലും നിര്‍ണായക സാന്നിധ്യമായിരുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം പാസായ പിനാകി മിശ്ര സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയാണ്.
 
ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എം പിയായ മഹുവ മോയ്ത്ര പാര്‍ലമെന്റിലെ ശക്തമായ സാന്നിധ്യമാണ്. 1974 ഒക്ടോബര്‍ 12ന് അസമിലാണ് മഹുവ മോയ്ത്ര ജനിച്ചത്. യുഎസില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ മഹുവ രാഷ്ട്രീയത്തിലെത്തുന്നതിന് മുന്‍പ് ബാങ്കറായിരുന്നു. 2010ല്‍ തൃണമൂലില്‍ എത്തിയ മഹുവ 2019ല്‍ ബംഗാളിലെ കരിമ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി തിരെഞ്ഞെടുക്കപ്പെട്ടത്.
 
ഇരുവരുടെയും രണ്ടാം വിവാഹമാണ്. മഹുവ മുന്‍പ് ഡാനിഷ് ഫിനാന്‍ഷ്യറായ ലാര്‍സ് ബ്രോര്‍സണുമായി വിവാഹിതയായിരുന്നു. പിന്നീട് വിവാഹമോചനം നേടി. പിനാകി മിശ്രയ്ക്ക് മുന്‍ വിവാഹത്തില്‍ 2 മക്കളുണ്ട്. അതേസമയം പിനാകി മിശ്രയുടെ കൈ പിടിച്ച് പോകുന്ന മഹുവ മോയ്ത്രയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാഹവാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ഇരുവരും വിവാഹത്തിനെ പറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

അടുത്ത ലേഖനം
Show comments