Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി മരിച്ചു

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി മരിച്ചു.

Hyderabad
ഹൈദരാബാദ് , ശനി, 17 സെപ്‌റ്റംബര്‍ 2016 (11:40 IST)
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി മരിച്ചു. വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒന്നാം വര്‍ഷ എംഎഫ്എ (പെയിന്റിംഗ്) വിദ്യാര്‍ത്ഥിയായ പ്രവീണാണ് മരിച്ചത്.
 
ഇന്ന് രാവിലെയാണ് പ്രവീണിനെ ഹോസ്റ്റല്‍ മുറിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തെലുങ്കാനയിലെ മഹ്ബുബ്‌നഗര്‍ ജില്ലയിലെ ഷാദ്‌നഗര്‍ സ്വദേശിയാണ് പ്രവീണ്‍. പൊലീസ് അന്വേഷണം ആരംഭിച്ചു.
 
ജനുവരിയിൽ ദലിത് വിദ്യാർഥി രോഹിത് വെമുല ഹൈദരാബാദ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വന്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുകയും കുറച്ച്നാളേക്ക് സര്‍വ്വകലാശാല 
അടച്ചിടുകയും ചെയ്തിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജന്മദിനത്തില്‍ അമ്മയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി മോഡിയെത്തി