Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ബാലാകോട്ട് ആക്രമണത്തിൽ 250 ഭീകരർ കൊല്ലപ്പെട്ടു എന്ന് ശിഷ്യൻ പറഞ്ഞിട്ടും ഗുരു എന്തുകൊണ്ട്‌ ഇപ്പോഴും മൗനിയായിട്ടിരിക്കുന്നു?‘’ - മോദിയെ പരിഹസിച്ച് മായാവതി

ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് മോദി തുടരുന്ന മൗനത്തെയാണ് മായാവതി പരിഹസിച്ചത്.

, ചൊവ്വ, 5 മാര്‍ച്ച് 2019 (16:31 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരിഹാസവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് മോദി തുടരുന്ന മൗനത്തെയാണ് മായാവതി പരിഹസിച്ചത്. കഴിഞ്ഞ ദിവസം നടന്ന തെരെഞ്ഞടുപ്പ് റാലിയിൽ വച്ചാണ് 250 ഭീകരർ ബാലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന പ്രസ്താവന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയത്. ബി.ജെ.പി അധ്യക്ഷനായ അമിത് ഷാ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് പറഞ്ഞിട്ടും മോദി മൗനം പാലിക്കുന്നതിനെതിരെയായിരുന്നു മായാവതിയുടെ പ്രസ്താവന.
 
പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് സംശയലേശമന്യേ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ എല്ലാത്തിന്റേയും ക്രഡിറ്റ് ഏറ്റെടുക്കാന്‍ ഓടിനടക്കുന്ന അദ്ദേഹത്തിന്റെ ഗുരു ഒരക്ഷരം പോലും മിണ്ടാന്‍ തയ്യാറാകുന്നില്ല എന്നാണ് മായാവതി ചോദിക്കുന്നത്. തീവ്രവാദികള്‍ കൊല്ലപ്പെടുന്നു എന്നത് നല്ല കാര്യം തന്നെ. എന്നാല്‍ മോദി തുടരുന്ന മൗനത്തിന് പിന്നിലെ രഹസ്യം എന്താണ്?, മായാവതി ചോദിക്കുന്നു.
 
അമിത് ഷായുടെ പ്രസ്താവനയ്ക്കു പിന്നാലെ വ്യോമസേന മേധാവിയുടെ പ്രതികരണവും പുറത്തു വന്നിരുന്നു. തങ്ങളുടെ ആക്രമണം ലക്ഷ്യം കണ്ടെന്നും എത്ര ഭീകരർ കൊല്ലപ്പെട്ടെന്നു വ്യക്തമാക്കേണ്ടതു സർക്കാരാണെന്നും പറഞ്ഞ് വ്യോമസേനാ മേധാവി രാഷ്ട്രീയ തർക്കങ്ങളിൽ നിന്നും അകലം പാലിക്കാൻ ശ്രമിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിത് ഷായെ വെട്ടിലാക്കി പ്രതിരോധമന്ത്രി; പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് കയ്യിലില്ലെന്ന് നിർമലാ സീതാരാമൻ