Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോൺ വെജ് പരസ്യങ്ങൾ വിലക്കണമെന്ന് ഹർജി, മറ്റുള്ളവരുടെ അവകാശത്തിൽ എന്തിന് കടന്നുകയറുന്നുവെന്ന് കോടതി

നോൺ വെജ് പരസ്യങ്ങൾ വിലക്കണമെന്ന് ഹർജി, മറ്റുള്ളവരുടെ അവകാശത്തിൽ എന്തിന് കടന്നുകയറുന്നുവെന്ന് കോടതി
, തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (17:31 IST)
മാംസത്തിൻ്റെയും മാംസ ഉത്പന്നങ്ങളുടെയും പരസ്യം വിലക്കണമെന്ന് ആവശ്യപ്പെട്ട് ജൈന സംഘടനകൾ നൽകിയ ഹർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതി. മറ്റുള്ളവരുടെ അവകാശങ്ങളിലേക്ക് എന്തിന് കടന്നുകയറുന്നുവെന്ന് ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ഹർജിക്കാരോട് ആരാഞ്ഞു.
 
പരസ്യം വിലക്കുന്നത് നിയമനിർമാണ സഭയുടെ പരിധിയിൽ വരുന്നതാണെന്നും അതിലേക്ക് കടന്നുകയറാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി അറിയിച്ചു. മാംസത്തിൻ്റെയും മാസ ഉത്പന്നങ്ങളുടെയും പരസ്യം കാണാം കുടുംബത്തിനൊപ്പം കുട്ടികളും നിർബന്ധിതരാകുന്നുവെന്നും ഇത് സമാധാനത്തോടെ ജീവിക്കാനുള്ള അവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹർജിക്കാരുടെ വാദം.
 
ഈ വാദത്തിനോട് നിങ്ങൾ എന്തിനാണ് മറ്റുള്ളവരുടെ അവകാശങ്ങളിൽ കടന്നുകയറുന്നതെന്നും പരസ്യം വരുമ്പോൾ ടിവി ഓഫ് ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടെന്നും വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി