Select Your Language

Notifications

webdunia
webdunia
webdunia
webdunia

പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചു; മുഖത്ത് തുപ്പി, മുത്തലാഖ് ചൊല്ലി ഭർത്താവ്

ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള റോജി മാര്‍ക്കറ്റില്‍ വെച്ചാണ് സംഭവം.

പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചു; മുഖത്ത് തുപ്പി, മുത്തലാഖ് ചൊല്ലി ഭർത്താവ്
, തിങ്കള്‍, 1 ജൂലൈ 2019 (11:25 IST)
ഉത്തര്‍പ്രദേശില്‍ നിസ്സാരകാര്യത്തിന് ഭാര്യയെ യുവാവ് മുത്തലാഖ് ചൊല്ലി. പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചതിനാണ് 32 കാരനായ സബീര്‍ തന്റെ ഭാര്യ സൈനബയെ മുത്തലാഖ് ചൊല്ലിയത്. സംഭവത്തില്‍ ദാദ്രി പോലീസ് കേസെടുത്ത് സാബിറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള റോജി മാര്‍ക്കറ്റില്‍ വെച്ചാണ് സംഭവം. മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങാനാണ് യുവതി ഭര്‍ത്താവിനോട് 30 രൂപ ചോദിച്ചത്. എന്നാല്‍ ഇതില്‍ ക്ഷുഭിതനായ സബീര്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
 
അതേസമയം, കല്യാണം കഴിഞ്ഞ അന്നുമുതല്‍ വിചിത്രമായ രീതിയിലാണ് ഇയാളുടെയും കുടുംബാംഗങ്ങളുടെയും പെരുമാറ്റമെന്ന് യുവതിയുടെ പിതാവ് പറയുന്നു. സാബിര്‍ മുമ്പ് മകളുടെ തലയില്‍ വടികൊണ്ട് അടിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
 
അഞ്ച് ദിവസം തങ്ങളോടൊപ്പം വന്ന് താമസിച്ചത് ഇഷ്ടപ്പെടാതെ സൈനബയില്‍ നിന്ന് വിവാഹ മോചനം വേണമെന്ന് സാബിര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തി. അതിനിടെ മുത്തലാഖ് ചൊല്ലിയ വിഷയത്തില്‍ മാത്രമല്ല സൈനബയെ ഉപദ്രവിച്ചതിന് സാബിറിന്റെ മാതാവ്, സഹോദരി എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം; 100ലധികം സർവീസുകൾ ഇന്നും മുടങ്ങി, യാത്രക്കാർ പെരു‌വഴിയിൽ