അമ്മയെ കൊണ്ട് മടുത്തു, അതാ കൊന്നത് ; ഒടുവിൽ ആ മകൻ കുറ്റസമ്മതം നടത്തി
ആ മകൻ പറഞ്ഞത് കേട്ട് പോലീസുകാർ ഞെട്ടി
ഏറെ കോളിളക്കം സൃഷ്ടിച്ച കൊലക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലചെയ്യപ്പെട്ടത്. കേസിൽ ഒരാൾ അറസ്റ്റിൽ. കൊല ചെയ്യപ്പെട്ട സ്ത്രീയുടെ 21 വയസുള്ള ഇവരുടെ മകന്‍ സിദ്ധാന്തിനെയാണ് പോലീസ് അറസ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നിൽ മകനാണെന്ന് പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു.
ഇയാൾ കൊലക്കുറ്റം സമ്മതിച്ചു. അമ്മയുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സഹിക്കവയ്യാതെയാണ് കൊലപാതകം ചെയ്തതെന്നും മകൻ പൊലീസിന് മൊഴി നൽകി. സംഭവ ദിവസവും വീട്ടിൽ വഴക്ക് നടന്നിരുന്നു. പെട്ടന്നുണ്ടായ ദേഷ്യത്തിലാണ് അമ്മയെ കൊന്നതെന്നും മകൻ മൊഴി നൽകി.
കൊലപാതകം ചെയ്തത് മകൻ തന്നെയാണെന്ന് വ്യക്തമാകുന്ന താരതത്തിലുള്ള സൂചനകൾ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. മൃതദേഹത്തിന് സമീപം ചുവരില്‍ ചോര കൊണ്ട് എഴുതിയ വാക്കുകളും സ്‌മൈലിയും പൊലീസ് കണ്ടെത്തി. ഇവരെ കൊണ്ട് മടുത്തെന്നും നിങ്ങളെന്നെ കണ്ടെത്തി തൂക്കിക്കൊല്ലൂ എന്നുമാണ് ചുവരില്‍ സ്‌മൈലിക്കൊപ്പം എഴുതി ചേര്‍ത്തിയിരുന്നത്.
മുംബൈ പൊലീസ് ഇന്‍സ്‌പെക്ടര്‍ ധ്യാനേശ്വര്‍ ഗനോറിന്റെ ഭാര്യ ദീപാലി ഗാനോറിന്റെ മൃതദേഹമാണ് മുംബൈയിലെ സാന്റാ ക്രൂസ് ഹോമിലെ ഫ്‌ലാറ്റില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.