Webdunia - Bharat's app for daily news and videos

Install App

പാകിസ്ഥാനുമായി ഇന്ത്യ നദീജലം പങ്കുവയ്ക്കില്ല: ഗഡ്‌കരി

Webdunia
വ്യാഴം, 21 ഫെബ്രുവരി 2019 (21:39 IST)
പാകിസ്ഥാനുമായി ഇന്ത്യ നദീജലം പങ്കുവയ്ക്കില്ലെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. നദീജലം വഴിതിരിച്ചുവിടാനാണ് തീരുമാനമെന്നും ഗഡ്‌കരി വ്യക്തമാക്കി. രവി, സത്‌ലജ്, ബിയാസ് നദികളിലെ വെള്ളം ജമ്മു കശ്മീരിലേക്കും പഞ്ചാബിലേക്കുമാണ് വഴിതിരിച്ചുവിടുന്നത്. 
 
കേന്ദ്രമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രവി, സത്‌ലജ്, ബിയാസ് എന്നീ നദികളിലെ ഇന്ത്യയുടെ ഉപയോഗം കഴിഞ്ഞ ശേഷമുള്ള ജലം ഇപ്പോള്‍ പാകിസ്ഥാനിലേക്കാണ് പോകുന്നത്. ഇത് വഴിതിരിച്ചുവിടാനാണ് തീരുമാനമായിരിക്കുന്നത്.
 
ഉറി ഭീകരാക്രമണത്തിന് ശേഷം ജലം തടയുന്നതിന് വേണ്ടിയുള്ള ഡാം നിര്‍മ്മാണം ഇന്ത്യ ഊര്‍ജ്ജിതമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments