Select Your Language

Notifications

webdunia
webdunia
webdunia
webdunia

24 മണിക്കൂറിനിടെ 35,551 പേർക്ക് രോഗബാധ, 40,726 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 95 ലക്ഷം കടന്നു

24 മണിക്കൂറിനിടെ 35,551 പേർക്ക് രോഗബാധ, 40,726 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 95 ലക്ഷം കടന്നു
, വ്യാഴം, 3 ഡിസം‌ബര്‍ 2020 (09:42 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 35,551 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു. 95,34,965 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 40,726 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 
 
526 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,38,648 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 89ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 89,73,37 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 4,28,644 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 11,11,698 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 14,35,57,647 സംപിളുകൾ രാജ്യത്ത് ഇതുവരെ ടെസ്റ്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനംതിട്ട ജില്ലയില്‍ ബുറേവി ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള ഈപ്രദേശങ്ങളില്‍ ജാഗ്രത വേണം