Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് കൊവിഡ് ബാധിതർ 82 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 46,964 പേർക്ക് രോഗബാധ

രാജ്യത്ത് കൊവിഡ് ബാധിതർ 82 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 46,964 പേർക്ക് രോഗബാധ
, ഞായര്‍, 1 നവം‌ബര്‍ 2020 (10:02 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 46,964 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷത്തോട്ട് അടുക്കുകയാണ്. 81,84,083 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണം വർധിയ്ക്കുകയാണ്.
 
470 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,22,111 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 74 ലക്ഷത്തോട് അടുക്കുകയാണ് എന്നത് ആശ്വാസകരമാണ്. 74,91,513 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 5,70,458 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 10,91,239 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കി. 10,98,87,303 സാംപിളുകളാണ് രാജ്യത്ത് ഇതുവരെ ടെസ്റ്റ് ചെയ്തത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിനീഷിനെ ചോദ്യം ചെയ്യാൻ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും, മലയാള സിനിമയിലേയ്ക്കും അന്വേഷണം