Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് കൊവിഡ് ബാധിതർ 79 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 50,129 പേർക്ക് രോഗബാധ, 62,077 രോഗമുക്തർ

രാജ്യത്ത് കൊവിഡ് ബാധിതർ 79 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 50,129 പേർക്ക് രോഗബാധ, 62,077 രോഗമുക്തർ
, ഞായര്‍, 25 ഒക്‌ടോബര്‍ 2020 (10:36 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 50,129 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷത്തോട് അടുക്കുകയാണ്. 78,64,811 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണം വർധിയ്ക്കുകയാണ്. 62,077 പേരാണ് കഴിഞ്ഞദിവസം രോഗമുക്തി നേടിയത്.  
 
578 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,18,534 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 71 ലക്ഷത്തോട് അടുക്കുകയാണ് എന്നത് ആശ്വാസകരമാണ്. 70,78,123 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 6,68,154 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 11,40,905 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കി. 10,25,23,469 സാംപിളുകളാണ് രാജ്യത്ത് ഇതുവരെ ട്രെസ്റ്റ് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവാക്സിൻ 2021 ജൂണിൽ: മൂന്നാംഘട്ട പരീക്ഷണം 20,000 ലധികം വൊളന്റിയർമാരിൽ