Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റദിവസം 13,586 പേർക്ക് രോഗബാധ, 336 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,80,532

വാർത്തകൾ
, വെള്ളി, 19 ജൂണ്‍ 2020 (09:59 IST)
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിന്റെ 13,586 പേർക്ക് കൊവിഡ് ബാധ, ഇത് ആദ്യമായാണ് ഒറ്റ ദിവസം 13000 ന് മുകളിൽ ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 3,80,532 ആയി ഉയർന്നു. 336 പേർ കഴിഞ്ഞ ദിവസം മാത്രം0 മരിച്ചു. 12,573 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്താകെ മരിച്ചത്. 
 
1,63,248 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 2,04,711 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 1,20,504 ആയി. 52,334 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഡൽഹിയിൽ 49,979 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരിക്കചക്കമേളയും ഒന്നര വര്‍ഷം കൊണ്ട് കായ്ക്കുന്ന പ്ലാവിന്‍ തൈകളുടെ വിതരണവും