Webdunia - Bharat's app for daily news and videos

Install App

ശുഭശ്രീക്ക് പിന്നാലെ അനുരാധ, എഐഎഡിഎംകെയുടെ കൊടിമരം മുകളിലേക്ക് വീഴുന്നത് തടയുന്നതിനിടെ ട്രക്ക് ഇടിച്ച് യുവതിക്ക് പരിക്ക്

ചിപ്പി പീലിപ്പോസ്
ചൊവ്വ, 12 നവം‌ബര്‍ 2019 (11:46 IST)
തമിഴ്നാട്ടിൽ എ ഐ എ ഡി എം കെയുടെ കൊടിമരം മേലേക്ക് വീഴുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ യാത്രക്കാരിയെ ട്രക്ക് ഇടിച്ചു. 30കാരിയായ അനുരാധ രാജേശ്വരിക്കാണ് ദാരുണമായ സംഭവം നടന്നത്. ട്രക്കിന്റെ മുൻ വലത് ചക്രം സ്‌കൂട്ടർ ഓടിച്ചിരുന്ന അനുരാധയുടെ മുകളിലൂടെ കയറിയതിനെ തുടർന്ന് അവരുടെ രണ്ട് കാലുകളിലും ഗുരുതരമായ ഒടിവുകൾ സംഭവിച്ചു.
 
കോയമ്പത്തൂരിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. യുവതിയെ അടുത്തുള്ള ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവർ അമിതവേഗതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിയായ രാജേശ്വരി ഓഫീസിലേക്കുള്ള യാത്രയിലായിരുന്നു. 
 
സെപ്റ്റംബറിൽ എഐഎഡിഎംകെ നേതാവ് സ്ഥാപിച്ച ഹോർഡിങ് വീണതിനെ തുടർന്ന് ട്രക്ക് ഇടിച്ച് സ്കൂട്ടർ ഓടിച്ചിരുന്ന യുവതിയായ ഐ ടി ജോലിക്കാരി മരണമടഞ്ഞിരുന്നു. ഈ സംഭവത്തിൽ വലിയ രീതിയിൽ ഉള്ള പൊതുജന പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കൊടിമരം വീണ് തിങ്കളാഴ്ച അപകടം ഉണ്ടായിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments