വേർപിരിഞ്ഞ് ജീവിക്കുകയാണെങ്കിലും ഭാര്യയ്‌ക്ക് ഭർത്താവിന്റെ വീട്ടിൽ കഴിയാമെന്ന് സുപ്രീം കോടതിയുടെ നിർണായക വിധി. നേരത്തെ വിരുദ്ധമായി പ്രഖ്യാപിച്ചിരുന്ന വിധിയെ ഓവർറൂൾ ചെയ്‌തുകൊണ്ടാണ് കോടതി വിധി.വേര്‍പിരിഞ്ഞ് കഴിയുന്ന മരുമകളെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഭര്‍ത്താവിന്‍റെ വീട്ടുക്കാർക്ക് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ദില്ലി ഹൈക്കോടതിയുടെ 2019ലെ വിധിക്കെതിരായി സുപ്രീം കോടതിയെ സമീപിച്ച സതീഷ് ചന്ദര്‍ അഹൂജയുടെ അപേക്ഷയിലാണ് സുപ്രീം കോടതിയുടെ നിർണായകവിധി. മകനുമായി വിവാഹമോചന നടപടികൾ പുരോഗമിക്കുന്ന മരുമകൾക്ക് വീട്ടിൽ താമസിക്കാൻ അവകാശമുണ്ടെന്ന കോടതി വിധിക്കെതിരെയാണ് സതീഷ് ചന്ദര്‍ അഹൂജ സുപ്രീം കോടതിയെ സമീപിച്ചത്. വീട് സ്വന്തമായി സമ്പാദിച്ചതാണെന്നും മകന് ഇതിൽ അവകാശമില്ലെന്നും ഇയാൾ കോടതിയിൽ വാദിച്ചു.
മരുമകൾ സ്‌നേഹ അഹൂജയ്ക്ക് വീട്ടിൽ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഡൽഹി ഹൈക്കോടതി വിധി. എന്നാൽ മകന് പോലും അവകാശമില്ലാത്തതിൽ മരുമകൾക്ക് എങ്ങനെ അവകാശമുണ്ടാകുമെന്ന് സതീഷ് ചന്ദര്‍ അഹൂജ വാദിച്ചു. പരമ്പരാഗതമായി കൈമാറിക്കിട്ടിയ സ്വത്തിനെ മാത്രം പലര്‍ക്ക് അവകാശമുള്ള സ്വത്ത് എന്നരീതിയില്‍ പതിനേഴാം സെക്ഷനിലെ 2അം ക്ലോസിനെ കാണാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.ഗാര്‍ഹിക പീഡനം നടക്കുന്നുവെന്ന് പരാതിപ്പെടുന്നവര്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് മാറി താമസിക്കണമെന്ന ധാരണകൾക്ക് പുറത്ത് സ്ത്രീകളെ പിന്തുണക്കുന്നതാണ് കോടതിയുടെ തീരുമാനം.