'തടിച്ചി എന്ന് വിളിച്ച് ഭർത്താവ് പരിഹസിക്കുന്നു'; വിവാഹമോചനത്തിന് ഹർജി നൽകി യുവതി

തുടക്കത്തില്‍ ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് കളിയാക്കുന്ന തരത്തിലുള്ള സംസാരമൊന്നും ഉണ്ടായിരുന്നില്ലെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (11:20 IST)
തടിച്ച ശരീരത്തെച്ചൊല്ലി ഭര്‍ത്താവിന്റെ നിരന്തര കളിയാക്കലുകളെ തുടര്‍ന്ന് യുവതി വിവാഹമോചനത്തിന് ഹര്‍ജി ഫയല്‍ ചെയ്തു. ‘തടിച്ചി’ എന്ന് വിളിച്ച് നിരന്തരം തന്നെ കളിയാക്കുകയാണ്. ഇത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതിനാല്‍  ബന്ധത്തില്‍ തുടരാന്‍ സാധിക്കില്ല എന്നും കാണിച്ചാണ് 27-കാരിയായ യുവതി ഉത്തർപ്രദേശിലെ ഗാസിയാബാദ് കോടതിയെ സമീപിച്ചിട്ടുള്ളത്. പരാതി സ്വീകരിച്ച ഗാസിയാബാദ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉടന്‍ തന്നെ ഇരുവരുടേയും മൊഴി രേഖപ്പെടുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
 
തുടക്കത്തില്‍ ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് കളിയാക്കുന്ന തരത്തിലുള്ള സംസാരമൊന്നും ഉണ്ടായിരുന്നില്ലെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ ഗാസിയാബാദിലേക്ക് താമസം മാറ്റിയതിനു ശേഷം ഭര്‍ത്താവ് പാര്‍ട്ടികളിലും മറ്റും പങ്കെടുത്തു തുടങ്ങിയെന്നും തടിച്ച ശരീരം എന്നു ചൂണ്ടിക്കാട്ടി യുവതിയെ കൂടെക്കൂട്ടാന്‍ തയാറായില്ലെന്നും പരാതിയില്‍ പറയുന്നു. അതോടൊപ്പം, യുവതി ഏതെങ്കിലും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതും ഇയാള്‍ നിരുത്സാഹപ്പെടുത്താന്‍ തുടങ്ങി.
 
യുവതിയുടെ ശരീരത്തെക്കുറിച്ച് മറ്റാളുകളുടെ മുന്നില്‍ വച്ചും അവഹേളനപരമായി സംസാരിക്കാന്‍ തുടങ്ങിയതോടെ ഇക്കാര്യം ഇനിയും ക്ഷമിക്കാന്‍ പറ്റില്ലെന്ന് പരാതിയില്‍ പറയുന്നു. ശരീര ഭാരം ചൂണ്ടിക്കാട്ടി തന്നെ താഴ്ത്തിക്കാട്ടാനുള്ള ശ്രമമായിരുന്നു തുടര്‍ച്ചയായി ഉണ്ടായത് എന്ന് യുവതി പറയുന്നു.ഭര്‍ത്താവ് മദ്യപിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും ഇതിനു വിസ്സമ്മതിക്കുമ്പോള്‍ മര്‍ദ്ദിച്ചിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
 
2014-ലാണ് ബിജ്‌നൂര്‍ സ്വദേശിയായ യുവതിയും മീററ്റ് സ്വദേശിയായ യുവാവും വിവാഹിതരാകുന്നത്. നോയ്ഡയിലെ ഒരു സ്വകാര്യ യൂണിവേഴ്‌സിറ്റിയില്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായ യുവാവിന്റെ വീട്ടിലായിരുന്നു തുടക്കത്തില്‍ താമസം. ഇരുവരും 2016-ല്‍ ഗാസിയാബാദിനടുത്തുള്ള ഇന്ദിരാപുരത്തേക്ക് താമസം മാറി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

അടുത്ത ലേഖനം
Show comments