Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു, സങ്കടത്തില്‍ യുവതി ആത്മഹത്യ ചെയ്‌തു - ഭര്‍ത്താവ് കീഴടങ്ങി

ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് വെടിവച്ചു, സങ്കടം സഹിക്കാനാകാതെ യുവതി ആത്മഹത്യ ചെയ്‌തു

ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു, സങ്കടത്തില്‍ യുവതി ആത്മഹത്യ ചെയ്‌തു - ഭര്‍ത്താവ് കീഴടങ്ങി
ബംഗളുരു , ശനി, 14 ജനുവരി 2017 (15:10 IST)
ഭാര്യയുടെ കാമുകനെ നടുറോഡില്‍ വച്ചു വെടിവച്ചു കൊന്ന ശേഷം യുവാവ് പൊലീസിനു മുന്നിൽ കീഴടങ്ങി. കാമുകൻ കൊല്ലപ്പെട്ട സങ്കടത്തിൽ യുവതി ജീവനൊടുക്കുകയും ചെയ്തു. കൊല നടത്തിയ യുവതിയുടെ ഭര്‍ത്താവ് രാജേഷ് പൊലീസില്‍ കീഴടങ്ങി.  വെള്ളിയാഴ്‌ച കർണാടകയിലെ സോളദേനഹള്ളി എന്ന സ്ഥലത്താണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.  

അമിത് കേശവ മൂർത്തിയെന്ന യുവാവും ശ്രുതി ഗൗഡയെന്ന യുവതിയുമാണ് മരിച്ചത്.

ബിസിനസുകാരനായ രാജേഷിന്റെ ഭാര്യയാണ് ശ്രുതി ഗൗഡ. ഇവരുടെ ബന്ധുവായ അമിത് കേശവ മൂർത്തിയുമായി ഒരു വര്‍ഷമായി ശ്രുതിക്ക് പ്രണയബന്ധമുണ്ടായിരുന്നു. സംഭവം കുടുംബക്കാര്‍ അറിഞ്ഞതോടെ രാജേഷ് ഭാര്യയ്‌ക്ക് താക്കീത് നല്‍കുകയും ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

എന്നാല്‍, രാജേഷ് അറിയാതെ അമിത്തുമായി ശ്രുതി വീണ്ടും ബന്ധം തുടരുകയും ചെയ്‌തു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രാജേഷ് ശ്രുതിയുടെ കാറില്‍ രഹസ്യമായി ജിപിഎസ് ഇൻസ്റ്റാൾ ചെയ്‌തു. വെള്ളിയാഴ്‌ച രാജേഷ് ഭാര്യയെ ഫോണില്‍ വിളിച്ചുവെങ്കിലും ഒരു മീറ്റിംഗിലാണെന്ന് പറഞ്ഞ് ശ്രുതി ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

ശ്രുതിയുടെ കാർ ഹെസരാഗട്ട എന്ന സ്ഥലത്തേക്ക് പോകുകയാണെന്ന് ജിപിഎസിന്റെ സഹായത്തോടെ മനസിലാക്കിയ രാജേഷ് പിതാവിനൊപ്പം ശ്രുതിയുടെ കാര്‍ സഞ്ചരിക്കുന്നതിന് പിന്നാലെ പുറപ്പെട്ടു. ശ്രുതിയുടെ കാറില്‍ അമിത്തുണ്ടെന്ന് മനസിലാക്കിയ രാജേഷ് ഇവരുടെ കാറിനെ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തുകയും കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് അമിത്തിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.

വെടിയേറ്റ അമിത്തിനെ ശ്രുതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിക്ക് സമീപമുള്ള ലോഡ്‌ജില്‍ മുറിയെടുത്ത ശ്രുതി തൂങ്ങിമരിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാന്ധിജിയുടെ ചിത്രമുള്ളതിനാലാണ് രൂപയുടെ മൂല്യം ഇടിയുന്നത്; നോട്ടുകളിൽ നിന്ന് ഗാന്ധിയുടെ ചിത്രം മാറ്റും - ബിജെപി മന്ത്രി