Select Your Language

Notifications

webdunia
webdunia
webdunia
webdunia

കവർച്ചാസംഘം കാർ തടഞ്ഞ് നിര്‍ത്തി അമ്മയെയും മകളെയും കൂട്ടമാനഭംഗത്തിനിരയാക്കി

ഉത്തർപ്രദേശിലെ ബുലന്ത്ഹാറിൽ അമ്മയും മകളും കൂട്ടമാനഭംഗത്തിനിരയായതായി പരാതി.

കവർച്ചാസംഘം കാർ തടഞ്ഞ് നിര്‍ത്തി അമ്മയെയും മകളെയും കൂട്ടമാനഭംഗത്തിനിരയാക്കി
ഉത്തർപ്രദേശ് , ഞായര്‍, 31 ജൂലൈ 2016 (10:05 IST)
ഉത്തർപ്രദേശിലെ ബുലന്ത്ഹാറിൽ അമ്മയും മകളും കൂട്ടമാനഭംഗത്തിനിരയായതായി പരാതി. അഞ്ച് പേരടങ്ങുന്ന സംഘമാണ് തങ്ങളെ ഉപദ്രവിച്ചതെന്ന് ഇവര്‍ ബുലന്ദ്ഷാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
 
ഡൽഹിയിൽനിന്നും ഉത്തർപ്രദേശിലെ ഷാജഹൻപൂരിലേക്കു പോവുകയായിരുന്ന കുടുംബത്തെ അഞ്ചംഗ കവർച്ചാസംഘം തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് തോക്കുധാരികളായ സംഘം കാര്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു സ്ഥലത്തേക്ക് കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടു.
 
അവിടെവെച്ച് ഇവരുടെ കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണവും മൊബൈല്‍ ഫോണും അപഹരിച്ചു. അതിനുശേഷം ഇവർക്കൊപ്പമുണ്ടായിരുന്ന പുരുഷനെ കെട്ടിയിട്ടശേഷം അമ്മയെയും മകളെയും വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുയെന്ന് പൊലീസ് അറിയിച്ചു.
 
ശനിയാഴ്ച രാവിലെയാണ് സംഭവം പൊലീസ് അറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുറ്റവാളികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാണാതായ വ്യോമസേനാ വിമാനം കാട്ടില്‍ തകര്‍ന്നുവീണതായി സൂചന