അസമിൽ വിവാഹിതയായ സ്ത്രീ കഴിഞ്ഞ പത്തുവർഷത്തിനിടെ വ്യത്യസ്‌ത ആളുകളോടൊപ്പം ഒളിച്ചോടിയത് 25 തവണ. അതേസമയം ഭാര്യ തിരിച്ചുവന്നാൽ ഇനിയും സ്വീകരിക്കാൻ തയ്യാറാണെന്നാണ് ഭർത്താവിന്റെ പ്രതികരണം. ഇന്ത്യ ടുഡേയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ആസാമിലെ ദിംഗ്ലക്കർ ഗ്രാമത്തിലെ യുവതിയാണ് തന്റെ മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചുകൊണ്ട് പല തവണ ഒളിച്ചോടിയത്. മൂന്ന് മക്കളിൽ ഇളയകുട്ടിക്ക് മൂന്ന് മാസം മാത്രമാണ് പ്രായം. ഇതിന് മുൻപും വ്യത്യസ്‌തരായ പുരുഷന്മാർക്കൊപ്പം ഒളിച്ചോടിയിട്ടുള്ള യുവതി ഒളിച്ചോടി ദിവസങ്ങൾ കഴിയും മുൻപ് തിരിച്ചുവരികയാണ് പതിവ്.
ഇത്തരത്തിൽ ഇരുപത്തിയഞ്ചാം തവണയാണ് യുവതി ഒളിച്ചോടുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രദേശത്തുള്ള ഒരാളുമായാണ് ഇത്തവണ ഒളിച്ചോടിയതാണ് വിവരമെന്നും കൃത്യമായി അറിയില്ലെന്നും ഭർത്താവ് പറയുന്നു. സെപ്തംബർ നാലിന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയെ കാണാനില്ലായിരുന്നു. ആടിന് തീറ്റ കണ്ടെത്താൻ പോവുകയാണെന്ന് പറഞ്ഞ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അയൽ വീട്ടിൽ ഏൽപ്പിച്ചിരുന്നു.
വീട്ടിൽ നിന്നും 22,000 രൂപയും ആഭരണങ്ങളും കൊണ്ടുപോയതായി ഭർത്താവ് പറയുന്നു. അതേസമയം, വിവാഹ ശേഷം ഇവർ പ്രദേശത്തെ പല പുരുഷന്മാരുമായി അവിഹിത ബന്ധം പുലത്തിയിരുന്നതായാണ് നാട്ടുകാരുടെ പ്രതികരണം.