Select Your Language

Notifications

webdunia
webdunia
webdunia
webdunia

കായിക പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളുടെ വസ്ത്രം മാറുന്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി; പരിശീലകന്‍ അറസ്റ്റില്‍

Women Harassment

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 12 ജൂലൈ 2024 (07:50 IST)
കായിക പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളുടെ വസ്ത്രം മാറുന്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയ പരിശീലകന്‍ അറസ്റ്റില്‍. ജക്കനഹള്ളിയിലെ കായികപരിശീലന കേന്ദ്രം ഉടമയും പരിശീലകനുമായ 35കാരന്‍ യോഗിയെയാണ് പാണ്ഡവപുരം പോലീസ് അറസ്റ്റ് ചെയ്തത്. യോഗിയുടെ സ്ഥാപനത്തിലേക്ക് 15 മുതല്‍ 17 കുട്ടികള്‍ വരെയാണ് പരിശീലനത്തിന് എത്തുന്നത്. 
 
പരിശീലനത്തിന് മുന്‍പ് വസ്ത്രം മാറുകയായിരുന്ന വിദ്യാര്‍ഥിനികളുടെ ചിത്രം ഇയാള്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ചില പെണ്‍കുട്ടികളെ പീഡിപ്പിച്ചു. ചിലരെ ഭീഷണപ്പെടുത്തി. ശല്യം സഹിക്കാതെ വന്നപ്പോള്‍ ചിലര്‍ പരാതി നല്‍കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സലീം കുമാറിന്റെ പേരില്‍ സുരേഷ് ഗോപിക്കെതിരെ വ്യാജ പോസ്റ്റര്‍: പോലീസ് കേസെടുത്തു