മദ്യലഹരിയില്‍ യുവതി പൊലീസുകാരനെ നടുറോഡില്‍വച്ച് പരസ്യമായി ചുംബിച്ചു
മദ്യലഹരിയില്‍ യുവതി പൊലീസുകാരനെ നടുറോഡില്‍വച്ച് പരസ്യമായി ചുംബിച്ചു
മദ്യലഹരിയില്‍ യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ നടുറോഡില്‍വച്ച് പരസ്യമായി ചുംബിച്ചു. കെല്‍ക്കത്തയിലെ ബിദന്‍നഗര്‍ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനോടാണ് 38കാരിയായ യുവതി മോശമായി പെരുമാറിയത്.
അമിതമായി മദ്യപിച്ച് അതിവേഗത്തില്‍ വാഹനം ഓടിച്ച യുവതിയുടെ കാര്‍ ബൈപാസ് റോഡിലെ ഡിവൈഡറില്‍ തട്ടി. റോഡില്‍ നിന്നും തെന്നിമാറിയ കാറിലുള്ള യുവതിയേയും സുഹൃത്തുക്കളെയും രക്ഷിക്കാന്‍ ഈ സമയം അതുവഴിവന്ന ടാക്‌സി ഡ്രൈവര്‍ ശ്രമിച്ചുവെങ്കിലും യുവതി ഇയാളെ മര്‍ദ്ദിച്ചു.
ഇതേത്തുടര്‍ന്നാണ് പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തിയത്. മദ്യപിച്ച് വാഹനം ഓടിച്ച യുവതിയെ കാറില്‍ നിന്നും പുറത്തിറക്കില്‍ പൊലീസ് ഉദ്യോഗസ്ഥാന്‍ ചോദ്യം ചെയ്യുന്നതിനിടെ ഇവര്‍ ഉദ്യോഗസ്ഥനെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു.
മദ്യലഹരിയില്‍ വാഹനം ഓടിച്ചതിനും നിയന്ത്രണമില്ലാതെ പെരുമാറിയതിനും യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. അപകട സമയത്ത് യുവതിയുടെ കാറില്‍ ഒരു പുരുഷനും മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു.