Webdunia - Bharat's app for daily news and videos

Install App

കെട്ടിപ്പിടിച്ച് ചുംബിച്ചു, ഒരുമിച്ച് സിഗരറ്റ് വലിച്ചു, തൊട്ടുപിന്നാലെ തോക്കെടുത്ത് വെടിവയ്പ്പ്; കാമുകനെ കൊല്ലാന്‍ ശ്രമിച്ച് യുവതി, പ്രണയബന്ധത്തില്‍ അകല്‍ച്ച വന്നത് സഹിച്ചില്ല

Webdunia
ശനി, 18 ഡിസം‌ബര്‍ 2021 (13:11 IST)
പ്രണയബന്ധത്തില്‍ അകല്‍ച്ചയുണ്ടാകുന്നതില്‍ മനംനൊന്ത് കാമുകനെ വെടിവെച്ച് യുവതി. പശ്ചിമ ബംഗാളിലെ പര്‍ബ ബര്‍ധമാന്‍ ജില്ലയിലാണ് സംഭവം. കാമുകനെ കെട്ടിപ്പിടിച്ചും ചുംബിച്ചും സ്‌നേഹം പ്രകടിപ്പിച്ച യുവതി തൊട്ടുപിന്നാലെ കൈവശമുണ്ടായിരുന്ന തോക്ക് കൊണ്ട് വെടിവയ്ക്കുകയായിരുന്നു. പ്രണയബന്ധത്തില്‍ കാമുകന്‍ അകലം പാലിക്കാന്‍ തുടങ്ങിയതാണ് യുവതിയെ ചൊടിപ്പിച്ചത്. യുവതിക്കും യുവാവിനും 22 വയസ്സാണ് പ്രായം. 
 
കഴിഞ്ഞ കുറച്ച് മാസങ്ങളിലായി യുവതി ജാര്‍ഖണ്ഡിലാണ് ജോലി ചെയ്യുന്നത്. കാമുകനെ കാണാന്‍ അവിടെ നിന്ന് തിരിച്ചെത്തിയ യുവതി ഒരു സര്‍ക്കസ് കൂടാരമുള്ള ഗ്രൗണ്ടിലേക്ക് കാമുകനെ ക്ഷണിക്കുകയായിരുന്നു. കാമുകനെ കണ്ട യുവതി ആദ്യം അയാളെ കെട്ടിപ്പിടിച്ചു, ശേഷം ചുംബിച്ചു. ഇരുവരും ഒരുമിച്ച് ഗ്രൗണ്ടില്‍ നിന്ന് സിഗരറ്റ് വലിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് വെടിവയ്പ്പ് നടന്നത്. യുവാവിന്റെ അടിവയറ്റിലാണ് വെടി കൊണ്ടത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം മുങ്ങിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments