Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ ഞങ്ങളുടെ കൂടെ ജന്മനാടാണ്, പാകിസ്ഥാനിലേക്ക് പോകില്ല; ബിജെപിയുടെ ‘പശു സ്നേഹത്തില്‍’ ജീവന്‍ നഷ്ടപെട്ട പെഹ്‌ലു ഖാന്റെ മകന്‍ പറയുന്നു

ഹിന്ദുക്കളും മുസ്ലീമുകളും സമാധാനത്തോടെ ജീവിച്ചിരുന്ന നാടായിരുന്നു ഇന്ത്യ, എന്നാല്‍ ചിലര്‍ക്ക് അത് ദഹിക്കുന്നില്ല: ബിജെപിയുടെ ‘പശു സ്നേഹത്തില്‍’ ജീവന്‍ നഷ്ടപെട്ട പെഹ്‌ലു ഖാന്റെ മകന്‍ പറയുന്നു

ഇന്ത്യ ഞങ്ങളുടെ കൂടെ ജന്മനാടാണ്, പാകിസ്ഥാനിലേക്ക് പോകില്ല; ബിജെപിയുടെ ‘പശു സ്നേഹത്തില്‍’ ജീവന്‍ നഷ്ടപെട്ട പെഹ്‌ലു ഖാന്റെ മകന്‍ പറയുന്നു
ന്യൂഡല്‍ഹി , ശനി, 8 ജൂലൈ 2017 (10:31 IST)
ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പിതാവ് കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിടാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി  ഇര്‍ഷാദ് ഖാന്‍ . സര്‍ക്കാര്‍ ശക്തമായ നിലപാട് എടുക്കാത്തതുകൊണ്ടാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നതെന്നും ഇര്‍ഷാദ് ഖാന്‍ വ്യക്തമാക്കി. 
 
ഭൂമി അധികാര്‍ ആന്ദോളന്‍ എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികള്‍ രക്ഷപ്പെടുകയാണെങ്കില്‍ തങ്ങള്‍ രാജസ്ഥാനിലെ കോടതിയില്‍ പോയി ആത്മഹൂതി നടത്തുമെന്നും അദ്ദേഹം പരിപാടിയില്‍ വ്യക്തമാക്കി.
 
‘ഞങ്ങളെ ബീഫ് തീറ്റക്കാരെന്ന് വിളിച്ച് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണ് ഞങ്ങള്‍ മുസ്ലീമുകള്‍ ദേശീയതയും രാജ്യസ്‌നേഹവും തെളിയിക്കാന്‍ നിര്‍ബന്ധിതരാവുന്നത്? ഇന്ത്യ ഞങ്ങളുടേയും രാജ്യമാണ്. ഞങ്ങളുടെ ജന്മദേശം. ഞങ്ങള്‍ ഇവിടെത്തന്നെ ജീവിക്കും. ഇര്‍ഷാ‍ദിന്റെ അമ്മാവന്‍ ഹുസ്സൈന്‍ ഖാന്‍ വ്യക്തമാക്കി. 
 
ഹിന്ദുക്കളും മുസ്ലീമുകളും സമാധാനത്തോടെ ജീവിച്ചിരുന്ന രാജ്യമായിരുന്നു ഇത്. പക്ഷെ ചില ദുഷ്ട ശക്തികള്‍കള്‍ അതാഗ്രഹിക്കുന്നില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണിത്. ആള്‍ക്കൂട്ട ആക്രമണങ്ങളിലൂടെ ലക്ഷ്യമിടുന്നതും ഭിന്നിപ്പുണ്ടാക്കലാണെന്ന് ഇര്‍ഷാദ് പറഞ്ഞു. ഏപ്രില്‍ ഒന്നിനായിരുന്നു ഇര്‍ഷാദിന്റെ പിതാവ് പെഹ്‌ലുഖാനെ ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ മാരകപരുക്കേറ്റ പെഹ്‌ലു ഖാന്‍ ഏപ്രില്‍ മൂന്നിന് ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീ ഇന്ന് അവനോടൊപ്പം പോയപ്പോള്‍ റാഹി... റാഹി.. എന്നു വിളിച്ച് കരഞ്ഞ ഉപ്പയെ നീ കണ്ടില്ലെന്ന് നടിച്ചു : കാമുകനൊപ്പം പോകുന്നവര്‍ ഇതൊന്നും കാണുന്നില്ല