രജനിക്കും ഒരു മുഴം മുമ്പേ എറിഞ്ഞ് കമല്‍ ഹാസന്‍!!

തമിഴകത്തിന്റെ നായകനാകാന്‍ രണ്ടും കല്‍പ്പിച്ച് കമല്‍ ഹാസന്‍

Webdunia
ഞായര്‍, 11 മാര്‍ച്ച് 2018 (10:57 IST)
മക്കൾ നീതി മയ്യത്തിന് ജനപിന്തുണ തേടി കമൽ ഹാസൻ ഇന്ന് ഈറോഡില്‍ രാഷ്ട്രീയപര്യടനം നടത്തും. കഴിഞ്ഞ ദിവസം കമല്‍ തിരുപ്പൂര്‍ ജില്ലയില്‍ അവിനാശിയിലും ഈറോഡിലെ പെരുന്തുറയിലും പര്യടനം നടത്തിയിരുന്നു. ജനങ്ങളെ സമ്മേളേന വേദിയില്‍ എത്തിക്കുന്നതിലൂടെയല്ലാ മറിച്ച് പാർട്ടിയെ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തുക്കുന്നതിലൂടെയാണ് മാറ്റം സാധ്യമാകുന്നത് എന്ന് കഴിഞ്ഞ ദിവസത്തെ പര്യടനത്തിൽ കമൽ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് പര്യടനം.
 
പാർട്ടി പ്രഖ്യാപനത്തിന് ശേഷം വേണ്ടത്ര ജനപിന്തുണ താരത്തിന് ലഭിച്ചില്ലെന്ന വിമർശനങ്ങൾ പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇത്തരം വിമർശനങ്ങളെ മുഖവിലക്കെടുത്താണ് പാർട്ടിയെ ജനങ്ങളിലേക്ക് നേരിട്ടു പരിചയപ്പെടുത്തുന്ന പ്രചരണവുമായി കമൽ രംഗത്തെത്തിത്. ജില്ലയില്‍ 13 ഇടങ്ങളിൽ ജനങ്ങളെ നേരിട്ട് കാണാനാണ് കമല്‍ ഹാസൻ പര്യടനത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
 
രജനികാന്തിന്റെ രാഷ്ട്രീയ പ്രസംഗമാണ് കമലിന് വിനയായത്. എം ജി ആറിന്റെ പിന്മുറക്കാരനായി, തമിഴ്‌നാടിന്റെ തലവനായി താന്‍ വരുന്നുവെന്ന രജനീകാന്തിന്റെ പ്രസംഗത്തിന് മുൻപ് കമലിന് വലിയ ആരാധക പിന്തുണ ലഭിച്ചിരുന്നു. എന്നാൽ മധുരയിൽ വച്ചു നടന്ന കമലിന്റെ രാഷ്ട്രീയ പ്രഖ്യാപന സമ്മേളനം പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായിരുന്നെങ്കിലും ജന പിന്തുണ താരതമ്യേന കുറവായിരുന്നു എന്നത് തമിഴ് രാഷ്ട്രീയം വലിയ രീതിയിൽ ചർച്ചചെയ്തിരുന്നു. കഴിഞ്ഞ വനിതാ ദിനത്തിൽ ചേർന്ന പാർട്ടി യോഗത്തിൽ കസേരകൾ ഒഴിഞ്ഞ് കിടന്നതും ചർച്ചയായി. 
 
ഈ സാഹചര്യത്തിൽ പാർട്ടിക്ക് കൂടുതൽ ജനപിന്തുണ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമൽ രാഷ്ട്രീയ പര്യടനത്തിനിറങ്ങിയത്. പെരിയാറിന്റെ പ്രതിമ പൊളിക്കൽ വിവാദത്തിൽ പെട്ടന്ന് പ്രതികരിച്ച കമൽ ഹാസന്റെ നിലപാട് ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് വേഗത്തിൽ കടന്നുചെല്ലാനുള്ള മാർഗ്ഗമായും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

ഈ ചതി വേണ്ടായിരുന്നു, ദീപാവലിക്ക് തൊട്ടുമുൻപ് ഐആർസിടിസി വെബ്സൈറ്റും ആപ്പും പ്രവർത്തനരഹിതമായി

അടുത്ത ലേഖനം
Show comments