Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറുതേ അല്ല സ്റ്റൈല്‍ മന്നന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയത്!

രജനിക്ക് ‘കളി‘ അറിയാം...

വെറുതേ അല്ല സ്റ്റൈല്‍ മന്നന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയത്!
, ചൊവ്വ, 6 മാര്‍ച്ച് 2018 (14:19 IST)
സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം സംബന്ധിച്ച വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇപ്പോഴിതാ, തന്റെ രാഷ്ട്രീയ നയം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന താന്‍ എം ജി ആറിന്റെ പാതയാണ് പിന്‍‌തുടരാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
 
പാവപ്പെട്ടവര്‍ക്ക് വേണ്ടി എംജിആര്‍ സൃഷ്ടിച്ച ഭരണം തിരിച്ചു കൊണ്ടു വരുമെന്ന് താരം പറഞ്ഞു. ജയലളിതയുടെ മരണത്തോടെ തമിഴ് രാഷ്ട്രീയത്തില്‍ ഒരു വലിയ ശൂന്യതയാണ് ഉണ്ടായത്. അതിനാലാണ് താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ജയലളിതയും കരുണാനിധിയും നല്ല രീതിയില്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടു പോയി. അതേ രീതിയിലുള്ള നേതാവയായി താനും മാറും. 
 
തനിക്കും എംജിആറിനെ പോലെ മികച്ച ഭരണം നടത്താനായി സാധിക്കും. രാഷ്ട്രീയത്തിലുള്ളവര്‍ തങ്ങളുടെ ജോലി ശരിയായി ചെയുന്നില്ല. അതു കൊണ്ടാണ് തനിക്ക് രാഷ്ട്രീയ പ്രവേശനം നടത്തേണ്ടി വന്നത്. ജനങ്ങളേയും നേതാക്കളേയും എല്ലാം ഒരു പോലെ കാണും. സാങ്കേതിക വിദ്യയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവസാന കമ്മ്യൂണിസ്റ്റ്കാരനേയും ഇന്ത്യയില്‍ നിന്നും തുടച്ചുനീക്കും, അതാണ് മോദിയുടെ ലക്ഷ്യം!