ഇന്ന് ലോക പുസ്തക ദിനം; പ്രത്യേകതകള്‍ എന്തൊക്കെ!

സിആര്‍ രവിചന്ദ്രന്‍
ശനി, 23 ഏപ്രില്‍ 2022 (11:49 IST)
യുനെസ്‌കോയുടെ   തീരുമാനപ്രകാരം എല്ലാ വര്‍ഷവും ഏപ്രില്‍ 23ന് ലോക പുസ്തകദിനവും പകര്‍പ്പവകാശ ദിനവുമായി ആചരിക്കുന്നു. 
വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്‌സ്പിയര്‍, മിഗ്വെല്‍ ഡി. സെര്‍വാന്റെസ്, ഗാര്‍സിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രില്‍ 23. ഈ മഹാന്മാരോടുള്ള ആദരസൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാന്‍ 1995ല്‍ പാരീസില്‍ ചേര്‍ന്ന യുനെസ്‌കോ പൊതു സമ്മേളനത്തില്‍ തീരുമാനിച്ചത്. ഷേക്‌സ്പിയറുടെ ജന്മദിനവും ചരമദിനവും ഏപ്രില്‍ 23നാണ്.
 
വായന, പ്രസിദ്ധീകരണം, പകര്‍പ്പവകാശം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും പുസ്തക ദിനം ആചരിക്കുന്നു. പുസ്തക വ്യവസായത്തിലെ മൂന്ന് പ്രധാന മേഖലകളെ പ്രതിനിധീകരിക്കുന്ന യുനെസ്‌കോയും അന്താരാഷ്ട്ര സംഘടനകളും - പ്രസാധകര്‍, പുസ്തക വില്‍പ്പനക്കാര്‍, ലൈബ്രറികള്‍ എന്നിവ ഒരു വര്‍ഷത്തേക്ക് ലോക പുസ്തക മൂലധനം തിരഞ്ഞെടുക്കുന്നു. 
 
സ്‌പെയിനിലെ എഴുത്തുകാരനായിരുന്ന മിഗ്വെല്‍ ദെ സെര്‍വന്റസിന്റെ ചരമദിനമായതിനാല്‍ 1923 ഏപ്രില്‍ 23ന് സ്‌പെയിനില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ഈ ദിനം പുസ്തകദിനമായി ആചരിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഈ ദിനം പുസ്തകദിനമായി ആചരിച്ചു തുടങ്ങിയത്.
 
2000മുതല്‍ ലോകപുസ്തക തലസ്ഥാനമായി വിവിധ നഗരങ്ങളെ തെരഞ്ഞെടുത്തു തുടങ്ങി. 2003ല്‍ ഡല്‍ഹിയായിരുന്നു ലോകപുസ്തക തലസ്ഥാനം. ഈ വര്‍ഷം മെക്‌സിക്കോയിലെ ഗ്വാദലജാറയാണ് തലസ്ഥാനം. 'നിങ്ങള്‍ ഒരു വായനക്കാരനാണ്' എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments