യുനസ്‌കോയുടെ തീരുമാനപ്രകാരം എല്ലാ വര്‍ഷവും ഏപ്രില്‍ 23ന് ലോക പുസ്തകദിനവും പകര്‍പ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയര്‍, മിഗ്വെല്‍ ഡി. സെര്‍വാന്റെസ്, ഗാര്‍സിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രില്‍ 23. ഈ മഹാന്മാരോടുള്ള ആദരസൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാന്‍ 1995ല്‍ പാരീസില്‍ ചേര്‍ന്ന യുനെസ്‌കോ പൊതു സമ്മേളനത്തില്‍ തീരുമാനിച്ചത്. ഷേക്സ്പിയറുടെ ജന്മദിനവും ചരമദിനവും ഏപ്രില്‍ 23നാണ്.
വായന, പ്രസിദ്ധീകരണം, പകര്‍പ്പവകാശം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും പുസ്തക ദിനം ആചരിക്കുന്നു. പുസ്തക വ്യവസായത്തിലെ മൂന്ന് പ്രധാന മേഖലകളെ പ്രതിനിധീകരിക്കുന്ന യുനെസ്‌കോയും അന്താരാഷ്ട്ര സംഘടനകളും - പ്രസാധകര്‍, പുസ്തക വില്‍പ്പനക്കാര്‍, ലൈബ്രറികള്‍ എന്നിവ ഒരു വര്‍ഷത്തേക്ക് ലോക പുസ്തക മൂലധനം തിരഞ്ഞെടുക്കുന്നു. സ്പെയിനിലെ എഴുത്തുകാരനായിരുന്ന മിഗ്വെല്‍ ദെ സെര്‍വന്റസിന്റെ ചരമദിനമായതിനാല്‍ 1923 ഏപ്രില്‍ 23ന് സ്പെയിനില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ഈ ദിനം പുസ്തകദിനമായി ആചരിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഈ ദിനം പുസ്തകദിനമായി ആചരിച്ചു തുടങ്ങിയത്.
2000മുതല്‍ ലോകപുസ്തക തലസ്ഥാനമായി വിവിധ നഗരങ്ങളെ തെരഞ്ഞെടുത്തു തുടങ്ങി. 2003ല്‍ ഡല്‍ഹിയായിരുന്നു ലോകപുസ്തക തലസ്ഥാനം. ഈവര്‍ഷത്തെ പുസ്തക ദിനത്തിന്റെ ആശയം നിങ്ങളുടെ വഴി വായിക്കുക എന്നതാണ്.