Select Your Language

Notifications

webdunia
webdunia
webdunia
webdunia

World Environment Day 2024: ഇന്ന് ലോക പരിസ്ഥിതി ദിനം, ഇക്കാര്യങ്ങള്‍ അറിയണം

World Environment Day 2024: ഇന്ന് ലോക പരിസ്ഥിതി ദിനം, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 5 ജൂണ്‍ 2024 (12:13 IST)
നഷ്ടപ്പെടുന്ന പച്ചപ്പിനേയും ഇല്ലാതാകുന്ന ആവാസ വ്യവസ്ഥകളേയും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇന്ന് ലോക പരിസ്ഥിതി ദിനം. വൃക്ഷങ്ങള്‍ ഇല്ലാതാകുന്നതും പുഴകളും തോടുകളും ഇല്ലാതാകുന്നതും മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ കൊണ്ടാണെന്നത് ഒരിക്കല്‍ക്കൂടി ലോകത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ഇന്ന്.
 
എല്ലാ രാജ്യങ്ങളും വിപുലമായ പദ്ധതികള്‍ പരിസ്ഥിതി ദിനത്തില്‍ പ്രഖാപിക്കാറുണ്ട്. ആഗോള താപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം എന്ന സവിശേഷതയുമുണ്ട്. 1974 മുതലാണ് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. ലോക സമൂഹത്തോടൊപ്പം ഇന്ത്യയിലും വിപുലമായ രീതിയില്‍ പരിസ്ഥിതി ദിനം ആഘോഷിക്കുന്നുണ്ട്
 
ജനസംഖ്യാ വര്‍ദ്ധനയും മനുഷ്യന്റെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തനങ്ങളും പരിസ്ഥിതിയില്‍ അടുത്ത കാലത്തുണ്ടായ മാറ്റങ്ങളും അവ ഭൂമിയില്‍ ഉണ്ടാക്കുന്ന വിപരീത ഫലങ്ങളും മനുഷ്യനെ പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ഒരു അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്.
 
കൃഷിസ്ഥലങ്ങള്‍ മരുഭൂമിയാക്കരുത് എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ചിന്തിക്കേണ്ട വിഷയം. ഇന്ത്യ വ്യാവസായിക വല്‍ക്കരണത്തിന്റെ പിന്നാലെ പായുന്ന ഈ അവസരത്തില്‍ പരിസ്ഥിതിയും അതിലെ പ്രധാന ഘടകങ്ങളില്‍ ഒന്നായ പ്രകൃതിയെ(കാര്‍ഷികസ്ഥലം) സംരക്ഷിക്കേണ്ടതിനെക്കുറിച്ച് നാമെല്ലാം ഒറ്റക്കെട്ടായി ചിന്തിക്കേണ്ടിയിരിക്കുന്നു.
 
പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ വിവിധ ലോക രാഷ്ട്രങ്ങള്‍ക്കു പ്രേരകശക്തിയായത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിക്കാനുള്ള അവസരമായി 1972 മുതല്‍ ഓരോ വര്‍ഷവും ജൂണ്‍ 5 ലോകപരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lok Sabha Election Results 2024: ശക്തമായ പ്രതിപക്ഷമാകാം, മോദിയെ വിറപ്പിക്കാം; 'ഓപ്പറേഷന്‍ 2029' നു തുടക്കമിടാന്‍ ഇന്ത്യ മുന്നണി, രാഹുല്‍ പ്രതിപക്ഷ നേതാവ്