Select Your Language

Notifications

webdunia
webdunia
webdunia
webdunia

World Social Media Day 2024: ഇന്ത്യക്കാര്‍ എത്രസമയമാണ് സോഷ്യല്‍ മീഡിയകളില്‍ ചെലവിടുന്നതെന്നറിയാമോ

World Social Media Day 2024: ഇന്ത്യക്കാര്‍ എത്രസമയമാണ് സോഷ്യല്‍ മീഡിയകളില്‍ ചെലവിടുന്നതെന്നറിയാമോ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 1 ജൂലൈ 2024 (10:40 IST)
സോഷ്യല്‍ മീഡിയകളെ ഒഴിച്ചു നിര്‍ത്തിയുള്ള ഒരു ജീവിതം ഇന്ന് പലര്‍ക്കും സങ്കല്‍പിക്കാന്‍ പോലും സാധിക്കില്ല. അത്രയധികം സ്വാധീനം അവയ്ക്ക് നമ്മുടെ ദൈനം ദിന ജീവിതത്തിലുണ്ട്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഒരു വരുമാനമാര്‍ഗവും സൗഹൃദങ്ങള്‍ സൃഷ്ടിക്കാനുള്ള അവസരങ്ങളും തുറന്നുതരുന്നു. ഗുണം ഉള്ളതുപോലെ ദോഷവും ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. ജൂണ്‍ 30നാണ് ലോക സോഷ്യല്‍ മീഡിയ ദിനമായി ആഘോഷിക്കുന്നത്. 2010 മുതലാണ് സോഷ്യല്‍ മീഡിയ ദിനം ആചരിച്ചുവരുന്നത്. 
 
ഫേസ്ബുക്ക്, യൂട്യൂബ്, ലിങ്ഡിന്‍, മൈ സ്‌പേസ്, സ്‌നാപ് ചാറ്റ്, എക്‌സ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയാണ് പ്രമുഖ സോഷ്യല്‍ മീഡിയകള്‍. ഇപ്പോള്‍ ഈ സോഷ്യല്‍ മീഡിയകളൊന്നും ഉപയോഗിക്കാത്ത ഒരാളെ കണ്ടെത്താന്‍ പ്രയാസമായിരിക്കുകയാണ്. ഗ്ലോബല്‍ സ്റ്റാറ്റിസ്റ്റിക് കണക്കനുസരിച്ച് ഇന്ത്യക്കാര്‍ ശരാശരി 2.36 മണിക്കൂര്‍ ദിവസവും സോഷ്യല്‍ മീഡിയകളില്‍ ചിലവഴിക്കുന്നുണ്ടെന്നാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോളിടെക്‌നിക് ഡിപ്ലോമ: അന്തിമ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു