Webdunia - Bharat's app for daily news and videos

Install App

കോൺഗ്രസ് ടിക്കറ്റിൽ ഹരിയാനയിൽ നിന്നും മത്സരിച്ചേക്കും, രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി വിനേഷ് ഫോഗട്ട്

അഭിറാം മനോഹർ
ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (17:17 IST)
Rahul Gandhi, Vinesh Phogat
ഹരിയാന തെരെഞ്ഞെടുപ്പില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് മത്സരിച്ചേക്കുമെന്ന് സൂചന. പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നഷ്ടമായതിന് പിന്നാലെ അന്താരാഷ്ട്ര ഗുസ്തിയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വിനേഷ് സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയാലുടന്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും.
 
ഇതിനിടെയാണ് വിനേഷ് ഫോഗട്ട് രാഹുല്‍ ഗാന്ധിയുമായി സന്ദര്‍ശനം നടത്തിയത്. വിനേഷിനൊപ്പം ബജറംഗ് പുനിയയും കൂടിക്കാഴ്ചയിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമെടുത്ത ചിത്രം കോണ്‍ഗ്രസാണ് പുറത്തുവിട്ടത്. ഇതോടെയാണ് പുറത്തുവരാനിരിക്കുന്ന സ്ഥാനാര്‍ഥിപട്ടികയില്‍ വിനേഷും ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.
 
ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസിന് താത്പര്യക്കുറവുണ്ടെങ്കിലും സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളുമായി മൂന്നാം ഘട്ട ചര്‍ച്ചയിലാണ്. 90ല്‍ 10 സീറ്റുകള്‍ വേണമെന്നാണ് ആം ആദ്മിയുടെ ആവശ്യം. 7 സീറ്റുകള്‍ വരെ നല്‍കാനാണ് കോണ്‍ഗ്രസ് സന്നദ്ധത അറിയിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments