Select Your Language

Notifications

webdunia
webdunia
webdunia
webdunia

യോഗ അംഗീകരിക്കപ്പെടുമ്പോള്‍ ആദരിക്കപ്പെടുന്നത് ഇന്ത്യന്‍ സംസ്കാരം; ലോകമെങ്ങും ഇന്ന് യോഗദിനം ആചരിക്കുന്നു

യോഗ അംഗീകരിക്കപ്പെടുമ്പോള്‍ ആദരിക്കപ്പെടുന്നത് ഇന്ത്യന്‍ സംസ്കാരം; ലോകമെങ്ങും ഇന്ന് യോഗദിനം ആചരിക്കുന്നു

യോഗ അംഗീകരിക്കപ്പെടുമ്പോള്‍ ആദരിക്കപ്പെടുന്നത് ഇന്ത്യന്‍ സംസ്കാരം; ലോകമെങ്ങും ഇന്ന് യോഗദിനം ആചരിക്കുന്നു
ന്യൂഡല്‍ഹി , ചൊവ്വ, 21 ജൂണ്‍ 2016 (08:39 IST)
അന്താരാഷ്‌ട്രതലത്തില്‍ യോഗ അംഗീകരിക്കപ്പെടുമ്പോള്‍ ആദരിക്കപ്പെടുന്നത് ഇന്ത്യന്‍ സംസ്കാരം. 2014 സെപ്തംബര്‍ 27ന് ഐക്യരാഷ്‌ട്ര പൊതുസഭയുടെ 69 ആമത് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പ്രതിനിധികളോട് യോഗ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. മോഡിയുടെ ആവശ്യം അന്തരാഷ്‌ട്രസമൂഹം അംഗീകരിച്ചു. 
 
2014 ഡിസംബര്‍ 11ന് ചേര്‍ന്ന ഐക്യരാഷ്‌ട്ര പൊതുസഭ ജൂണ്‍ 21 അന്തരാഷ്‌ട്ര യോഗദിനമായി ആചരിക്കാന്‍ നിര്‍ദ്ദേശം നല്കി. തുടര്‍ന്ന്, 2015 ജൂണ്‍ 21ന് പ്രഥമ അന്താരാഷ്‌ട്ര യോഗദിനം ആചരിച്ചു. 193 അംഗ പൊതുസഭയില്‍ 177 രാജ്യങ്ങളുടെ റെക്കോര്‍ഡ് പിന്തുണയോടെയാണ് ഇത് സംബന്ധിച്ച പ്രമേയത്തിന് അംഗീകാരം ലഭിച്ചത്.
 
ബി സി ആറാം നൂറ്റാണ്ടിലാണ് യോഗം രൂപം കൊണ്ടതെന്നാണ് കരുതപ്പെടുന്നത്. ആദ്യത്തെ മതമോ വിശ്വാസവ്യവസ്ഥയോ നിലവില്‍ വരുന്നതിനു മുമ്പു തന്നെ യോഗ നിലവില്‍ ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. വേദ കാലഘട്ടത്തിനു മുമ്പുതന്നെ യോഗ നിലവിലുണ്ടായിരുന്നെങ്കിലും മഹാ ഋഷിവര്യനായ പതഞ്ജലിയാണ് അതിനെ ക്രമപ്പെടുത്തിയത്. സിന്ധൂ നദീതട സംസ്കാരത്തില്‍ നിന്നും ഉടലെടുത്തതാണ് യോഗ എന്നും കരുതപ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യോഗ ഒരു ജനകീയമുന്നേറ്റമായി മാറി; യോഗ രാജ്യത്തെ ഒന്നിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി