Select Your Language

Notifications

webdunia
webdunia
webdunia
webdunia

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ മോദിയെയും അമിത്ഷായെയും സാക്ഷിയാക്കി

യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Narendra Modi
ഉത്തർപ്രദേശ് , ഞായര്‍, 19 മാര്‍ച്ച് 2017 (14:59 IST)
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, വെങ്കയ്യ നായിഡു, മുതിർന്ന ബിജെപി നേതാക്കളായ എൽ കെ. അഡ്വാനി, മുരളി മനോഹർ ജോഷി എന്നിങ്ങനെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. 
 
ബിജെപി സംസ്ഥാന പ്രസിഡന്റ് ദിനേശ് ശർമയും കേശവ് പ്രസാദ് മൗര്യയും ഉപമുഖ്യമന്ത്രിമാരായും സ്ഥാനമേറ്റു. ഉത്തർപ്രദേശിന്റെ 21–ാമത് മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ചടങ്ങിൽ സമാജ്‍വാദി പാർട്ടി നേതാക്കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ് തുടങ്ങിയവരും പങ്കെടുത്തു. 48 അംഗ മന്ത്രിസഭയിലെ മറ്റ്​ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.​ ആറ്​ വനിതകളും മന്ത്രിസഭയിൽ ഉൾപ്പെട്ടിട്ടുണ്ട്​.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് എല്‍ഡിഎഫ് ജയിക്കില്ലെന്ന് അവര്‍ക്ക് തന്നെ അറിയാമെന്ന് കുഞ്ഞാലിക്കുട്ടി; ഇത്തവണ അത്ഭുതം സംഭവിക്കുമെന്ന് എം ബി ഫൈസല്‍