യോഗി ആദിത്യനാഥ് വിതരണം ചെയ്ത സ്‌കൂള്‍ ബാഗുകളില്‍ അഖിലേഷിന്റെ ചിത്രവും സമാജ്വാദി പാര്‍ട്ടി ചിഹ്നവും !; അമ്പരപ്പ് മാറാതെ യുപിയിലെ ജനത
യോഗി ആദിത്യനാഥിന്റെ ഭരണപരിഷ്കാരങ്ങളില്‍ അത്ഭുതപ്പെട്ട് യുപി ജനത
യുപിയില്‍ അത്യുജ്ജ്വല മുന്നേറ്റത്തിലൂടെ അധികാരത്തിലെത്തിയ യോഗി ആദിത്യനാഥ് പലതരത്തിലുള്ള ഭരണപരിഷ്കരണത്തിലൂടെ ശ്രദ്ധേയനായി മാറുകയാണ്. ഏറ്റവും അവസാനമായി ഇതാ സമാജ്വാദി പാര്‍ട്ടിയുടെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ഫോട്ടോയും പാര്‍ട്ടി ചിഹ്നവും പതിച്ച ഒരു ലക്ഷത്തിലേറെ സ്‌കൂള്‍ ബാഗുകളുടെ വിതരണം ആദിത്യനാഥ് ആരംഭിച്ചിരിക്കുന്നു. സംസ്ഥാനത്തെ യു പി സ്കൂളുകളിലെ കുട്ടികള്‍ക്കാണ് ഈ ബാഗ് വിതരണം ചെയ്യുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് വിതരണം ചെയ്യാന്‍ തയ്യാറാക്കിയതായിരുന്നു ഈ ബാഗുകള്‍. എന്നാല്‍ ബിജെപി അധികാരത്തിലെത്തിയിട്ടു പോലും ഈ ബാഗ് വിതരണം ചെയ്യുന്നതിന് യോഗി ആദിത്യനാഥ് അനുവാദം നല്‍കുകയായിരുന്നു. ബാഗ് നിര്‍മ്മിക്കുന്നതിനാവശ്യമായ പണം പാഴാക്കാതിരിക്കാനും കുട്ടികള്‍ക്ക് അധ്യയന വര്‍ഷം ബാഗ് ലഭ്യമാക്കാനുമാണ് ഇതിലൂടെ യോഗി ശ്രമിച്ചത്. രാഷ്ട്രീയം കാണാതെ ഈ വിഷയത്തില്‍ മികച്ച തീരുമാനമെടുത്ത യോഗിയുടെ നിലപാടിനെ എല്ലാവരും അംഗീകരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.