യോഗി ആദിത്യനാഥിനെ ചെരിപ്പുകൊണ്ടടിക്കണമെന്ന് കർണ്ണാടക കോൺഗ്രസ് അദ്യക്ഷൻ

Webdunia
ഞായര്‍, 15 ഏപ്രില്‍ 2018 (17:58 IST)
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരിപ്പുകൊണ്ട് അടിക്കണമെന്ന് 
കർണ്ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.  യോഗി ആദിത്യ നാഥ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് അപമാനമാണ്. അൽപമെങ്കിലും മാന്യത ബാക്കിയുണ്ടെങ്കിൽ യോഗി രാജി വക്കണമെന്നും ഗുണ്ടു റാവു അവശ്യപ്പെട്ടു.
 
ഉന്നാവോ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് കർണ്ണാടക കോൺഗ്രസ്സ് പ്രസിഡന്റിന്റെ പ്രസ്ഥാവന. ഇത് ഇരു പാർട്ടികൾക്കുമിടയിൽ വലിയ വാക്പോരിന് വഴിവെച്ചിരിക്കുകയണ്. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കർണ്ണാടകയിൽ സംഭവം ചർച്ചയാകുന്നത്. 
 
അതേസമയം ദിനേഷ് ഗുണ്ടു റാവുവിന്റെ പ്രതികരണത്തിന് മറുപടിയുമായി കർണ്ണാടക ബി ജെ പി രംഗത്ത് വന്നു. ഗുണ്ടു റാവു പ്രസ്ഥാവനയിലൂടെ മുഴുവൻ ഹിന്ദു സമൂഹത്തെയും അപമാനിച്ചു എന്ന് ബി ജെ പി പ്രതികരിച്ചു. ദിനേഷ് ഗുണ്ടു റാവു മാപ്പ് പറയണമെന്ന് കർണ്ണാടക മുഖ്യമന്ത്രി സ്ഥാനാർത്ഥി യദ്യൂരപ്പ ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടിയുടെ സംസ്കാരത്തെ ഓർത്ത് സഹതപിക്കുന്നു എന്നും യദ്യൂരപ്പ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിലീപിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആൾ പിടിയിൽ

നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കുടുംബം

ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്ക് KSRTC ബസ് ആരംഭിച്ചു

കുഴൽപ്പണ വേട്ട: 2.36 കോടി രൂപയുമായി രണ്ടു പേർ പിടിയിൽ

ഭൂമി ഏറ്റെടുക്കലിനു നഷ്ടപരിഹാരം നൽകിയില്ല: കളക്ടറുടെ വാഹനം ജപ്തി ചെയ്തു

അടുത്ത ലേഖനം
Show comments