മോദിയെ വിമര്‍ശിച്ച് പാട്ട്: ബിജെപിയുടെ പരാതിയില്‍ തമിഴ് ഗായകന് അറസ്റ്റില്‍
മോദിയെ വിമര്‍ശിച്ച് പാട്ട്: ബിജെപിയുടെ പരാതിയില്‍ തമിഴ് ഗായകന് അറസ്റ്റില്‍
കാവേരി പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാട്ട് പാടിയ തമിഴ് ഗായകനും ദളിത് മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കോവനെ (എസ് ശിവദാസ്) പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി യുവജന സംഘടന നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
മനപൂര്‍വ്വമായ വ്യക്തിഹത്യ, പ്രകോപനപരമായ പെരുമാറ്റം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മക്കള്‍ കലൈ ഇളക്കിയ കഴകം സ്ഥാപകനുമായ കോവനെതിരെ നടപടിയെടുത്തിരിക്കുന്നത്.
ശ്രീരാമ ദാസ മിഷൻ സംഘടിപ്പിച്ച രഥ യാത്രയ്ക്കെതിരായ പ്രതിഷേധ പരിപാടക്കിടെയായിരുന്നു കോവന് പ്രധാനമന്ത്രിയേയും തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി ഉപമുഖ്യമന്ത്രി പനീർശെൽവം എന്നിവരെ വിമർശിച്ച് പാട്ട് എഴുതി അവതരിപ്പിച്ചത്.
വെള്ളിയാഴ്ചയാണ് ട്രിച്ചിയിലെ വീട്ടിലെത്തി കോവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോവന്റെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധിച്ചതോടെ വലിയ ബഹളത്തിനിടയാക്കി. രാമായണം പറയുന്നത് ചരിപ്പ് വഹിച്ചുള്ള ഭരണത്തിന്റെ കഥയാണ്. തമിഴ്നാട്ടിൽ മോദിയുടെ രണ്ടു ചെരിപ്പുകൾ ഭരണം നടത്തുന്നെന്നും കോവൻ പാട്ടിൽ വിമർശിച്ചു.