Select Your Language

Notifications

webdunia
webdunia
webdunia
webdunia

കല്ലുകൊണ്ട് യുവതിയെ ഇടിച്ചുകൊന്നു; ഭര്‍ത്താവ് ഒളിവില്‍

കല്ലുകൊണ്ട് യുവതിയെ ഇടിച്ചുകൊന്നു; ഭര്‍ത്താവ് ഒളിവില്‍

ന്യൂഡല്‍ഹി
ന്യൂഡല്‍ഹി , ചൊവ്വ, 31 ജനുവരി 2017 (13:55 IST)
വിവാഹിതയായ യുവതിയെ ഡല്‍ഹിയില്‍ കല്ലുകൊണ്ട് ഇടിച്ചുകൊന്നു. ഡല്‍ഹി മംഗോല്‍പൂരിയിലെ പാര്‍ക്കിലാണ് കൊലപാതകം നടന്നത്. 30കാരിയായ ആരതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒരു മാസം മുമ്പാണ് ആരതി വിവാഹിതയായത്.
 
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് യുവതിയുടെ മൃതദേഹം പാര്‍ക്കിലെ സി ബ്ലോക്കില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ആരതിയുടെ ഭര്‍ത്താവ് ആണെന്ന് പറഞ്ഞ് ഒരാള്‍ പൊലീസിനെ ഫോണില്‍ വിളിച്ചാണ് കൊലപാതകവിവരം അറിയിച്ചത്.
 
ഫോണ്‍കോളിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചോരപുരണ്ട വലിയ കല്ല് മൃതദേഹത്തിനു സമീപത്തു നിന്ന് പൊലീസ് കണ്ടെടുത്തു. പോസ്​റ്റ്​ മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക്​ മാറ്റി. സംഭവത്തിനുശേഷം ആരതിയുടെ ഭർത്താവ്​ ഒളിവിലാണ്​.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

''ശമ്പളം കിട്ടാനുള്ള ഒരു പണിയായി മാത്രം അധ്യാപനത്തെ കാണരുത്'' - മാല പാർവതി